---
title: "വിഷൻ വളയം; യുഎസ്എസ് വിദ്യാർത്ഥികൾക്ക് പരിശീലനം "
english_title: "Vision valayam; Training for USS students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49797/vision-valayam-training-for-uss-students"
published_at: "2022-06-19T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af316838d2f_Untitled-2.jpg"
keywords: []
---

# വിഷൻ വളയം; യുഎസ്എസ് വിദ്യാർത്ഥികൾക്ക് പരിശീലനം 

> **Lead Summary:** **വളയം :** വളയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ-കായികരംഗത്ത് മുന്നറ്റം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷൻ വളയം പദ്ധതിയുടെ ഭാഗമായി യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏഴ് ദിവസങ്ങളിലായി ജില്ലയിലെ പ്രഗത്ഭരായ അധ്യാപകരെ പങ്കെടുപ്പിച്ച് നടന്നു വരുന്ന പരിശീലന ക്യാമ്പ് സമാപിച്ചു.

## Article Content

**വളയം :** വളയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ-കായികരംഗത്ത് മുന്നറ്റം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷൻ വളയം പദ്ധതിയുടെ ഭാഗമായി യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏഴ് ദിവസങ്ങളിലായി ജില്ലയിലെ പ്രഗത്ഭരായ അധ്യാപകരെ പങ്കെടുപ്പിച്ച് നടന്നു വരുന്ന പരിശീലന ക്യാമ്പ് സമാപിച്ചു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം വളയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉൽഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം കെ അശോകൻ അധ്യക്ഷനായി.

ജനപ്രതിനിധികളായ എം ദേവി, എൻ നസീമ, കെ കെ വിജേഷ്, പി പി സി നില, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കൃഷ്ണൻ, വിഷൻ വളയം കൺവീനർ പി പ്രശോഭ്, എം ദിവാകരൻ, എ കെ രവീന്ദ്രൻ, സി വി കുഞ്ഞബ്ദുള്ള, സി എച്ച് ശങ്കരൻ, സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49797/vision-valayam-training-for-uss-students)