---
title: "പിഴുതെറിഞ്ഞു ; മലയങ്ങാട് കാട്ടാനകൾ കാർഷിക വിളകൾ പിഴുതെറിഞ്ഞു"
english_title: "Malayangad forests uprooted agricultural crops"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/498/malayangad-forests-uprooted-agricultural-crops-new"
published_at: "2021-09-29T22:48:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6154a0e717d60_mala.jpg"
keywords: []
---

# പിഴുതെറിഞ്ഞു ; മലയങ്ങാട് കാട്ടാനകൾ കാർഷിക വിളകൾ പിഴുതെറിഞ്ഞു

> **Lead Summary:** **വാണിമേൽ:** കലിയടങ്ങാത്ത കാട്ടാനകൾ കർഷക ജീവനോപാതികൾ പിഴുതെറിയുന്നു. വിലങ്ങാട് പൂവ്വത്താം കണ്ടി ഭാഗങ്ങളിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.

## Article Content

**വാണിമേൽ:** കലിയടങ്ങാത്ത കാട്ടാനകൾ കർഷക ജീവനോപാതികൾ പിഴുതെറിയുന്നു. വിലങ്ങാട് പൂവ്വത്താം കണ്ടി ഭാഗങ്ങളിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.

മാസങ്ങളായി തമ്പടിച്ച കാട്ടാന കൂട്ടങ്ങളാണ് ഇവിടെ വിലസുന്നത്. തെങ്ങുകളും കവുങ്ങുകളും റമ്പർ മരങ്ങളും മായി നൂറിലധികം മരങ്ങളാണ് ആനകൾ പിഴുത് മാറ്റിയത്.

മലയോര മേഖലയിൽ കാട്ടാന ഉൾപ്പെടെയുളള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് വാണിമേൽ പഞ്ചായത്ത് ഹാളിൽ കഴിഞ്ഞയാഴ്ച്ച കൃഷിക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത യിൽ ചേർന്ന യോഗതീരുമാനങ്ങൾ ഇങ്ങനെ...

ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാൻ തമരശേരിയിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച വനം വകുപ്പിന്റെ ആർ.ആർ.ടി.സേനയുടെ സേവനം ഉറപ്പു വരുത്തും. ഫെൻസിങ്ങ് ലൈനുകളുടെ അറ്റകുറ്റ പ്രവൃത്തി ഒരാഴ്ച്ചക്കുള്ളിൽ പൂർത്തീയാക്കും. വാർച്ചർമാരെ നിയമിച്ച് രാത്രികാലങ്ങളിൽ ഉൾപ്പെടെ സേവനം ഉറപ്പു വരുത്തും.

വിലങ്ങാട് ഫോറസ്റ്റ് സ്റ്റേഷനിൽ 24 മണിക്കുറും ജീവനക്കാരുടെ സേവനം ഉറപ്പു വരുത്തും. കൃഷി നാശത്തിന്റെ നഷ്ടപരിഹാരം കണക്കാക്കി കൃഷിക്കാർക്ക് നൽക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ദീർഘകാലാടിസ്ഥാനത്തിൽ കൽ മതിൽ നിർമ്മാണം, ഫെൻസിങ്ങ്, മുള വെച്ച് പിടിപ്പിക്കൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/498/malayangad-forests-uprooted-agricultural-crops-new)