---
title: "ഉത്സവഛായ;  നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു "
english_title: "Renovated Kallachi Fish Market inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49800/renovated-kallachi-fish-market-inaugurated"
published_at: "2022-06-19T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af3285f3fec_kallachi_fish_market.jpg"
keywords: []
---

# ഉത്സവഛായ;  നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം :** ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം :** ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

ഉദ്ഘാടനത്തോട് അനുബന്ധിച്ച് മൽസ്യ മാർക്കറ്റിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടയുള്ള സപ്ളിമെന്റ് പ്രസിഡന്റിൽ നിന്ന് വാർഡ് മെമ്പർ നിഷ മനോജ് ഏറ്റുവാങ്ങി .നിലവിലുള്ള മത്സ്യമാർക്കറ്റിലെ പഴയ ദ്രവ മാലിന്യ സംവിധാനം പൂർണ്ണമായും നീക്കം ചെയ്തു. പുതിയ ടാങ്ക് സ്ഥാപിച്ചാണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്യതത് .

മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും ,ഓവുചാലിൽ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും പുതുതായി മലിനജല സംസ്കരണത്തിന് ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ അജൈവ മാലിന്യ സംസ്കരണത്തിന് ബോട്ടിൽ ബൂത്ത് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റിൽ സ്ഥാപിച്ചിട്ടുണ്ട് .

ശുചിത്വം ഉറപ്പുവരുത്തുന്നതിനായി തൊഴിലാളികൾക്ക് പഞ്ചായത്ത് പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തി ,മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ ഹരിത വലയം ദൃശ്യമാകുന്നതിന് വേണ്ടി പുതിയ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള ഡ്രൈനേജ് സംവിധാനത്തോടൊപ്പം അനുബന്ധ ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഈ വർഷം രണ്ടര ലക്ഷം രൂപയുടെ പ്രവർത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് .

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു .

സ്ഥിരം സമിതി അധ്യഷൻമാരായ എം സി സുബൈർ,ജനീധ ഫിർദൗസ് , വാർഡ് മെമ്പർമാരായ പി പി ബാലകൃഷ്‌ണൻ ,നിഷ മനോജ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,സി വി കുഞ്ഞി കൃഷ്ണൻ , എം പി സൂപ്പി , കെ പി കുമാരൻ മാസ്റ്റർ, സി എച്ച് ദിനേശൻ, കരിമ്പിൽ ദിവാകരൻ , കെ ടി കെ ചന്ദ്രൻ , കെ എം രഘുനാഥ്‌ , കരിമ്പിൽ വസന്ത, മുസ്തഫ കുന്നുമ്മൽ, കിഴക്കയിൽ ബാബു , എംപി കൃഷ്ണൻ ,എം സി ദിനേശൻ ,എം ടി കുഞ്ഞിരാമൻ , എം പി കൃഷ്ണൻ ,ഹാരിസ് കൂടുവാൻ ,സി വി അഷ്‌റഫ് ,ബാബു കിഴക്കയിൽ എന്നിവർ സംസാരിച്ചു .

വിവിധ തൊഴിലാളി പ്രതിനിധികൾ ,മാർക്കറ്റിലെ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർ പരിപാടിയിൽ പങ്കെടുത്തു . നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 19 മുതൽ മാർക്കറ്റ് പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49800/renovated-kallachi-fish-market-inaugurated)