---
title: "സാമൂഹ്യ അസമത്വങ്ങൾക്കെതിരെ സ്ത്രീ സമൂഹം കരുത്താകണം -  അഡ്വ.പി. വസന്തം."
english_title: "Women should be strong against social inequalities - Adv. Spring."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/49802/women-should-be-strong-against-social-inequalities-adv-spring"
published_at: "2022-06-19T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af345eabfbd_Untitled-2.jpg"
keywords: []
---

# സാമൂഹ്യ അസമത്വങ്ങൾക്കെതിരെ സ്ത്രീ സമൂഹം കരുത്താകണം -  അഡ്വ.പി. വസന്തം.

> **Lead Summary:** **നാദാപുരം : **ആർ. എസ് . എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ് സാമൂഹ്യ മേഖലയിൽ അസമത്വം നിറയ്ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പി. വസന്തം പറഞ്ഞു.

## Article Content

**നാദാപുരം : **ആർ. എസ് . എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെന്റ് സാമൂഹ്യ മേഖലയിൽ അസമത്വം നിറയ്ക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പി. വസന്തം പറഞ്ഞു.

സി.പി.ഐ നാദാപുരം മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ച് തൂണേരിയിൽ സംഘടിപ്പിച്ച വനിതാ സംഗമം അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്തു. ഐ.വി. ലീല അധ്യക്ഷത വഹിച്ചു. വിലക്കയറ്റവും വർഗ്ഗീയതയും പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് നയങ്ങൾ പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ എതിരായി ബാധിക്കുന്നത് സ്ത്രീകളെയാണ്.

സാമൂഹ്യ അസന്തുലിതാവസ്ഥ വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ഭരണകൂട നയങ്ങൾക്കെതിരെ സ്ത്രീ ശക്തി പോരാട്ടം കരുത്താർജിക്കണമെന്നും അഡ്വ.പി വസന്തം പറഞ്ഞു.

സി.പി. ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ.പി. ഗവാസ്, മഹിളാസംഘം ജില്ലാ സെക്രട്ടറി റീന മുണ്ടേങ്ങാട്ട്, ജോ.സെക്രട്ടറി റീന സുരേഷ്, എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, വി.പി ശശിധരൻ , ഷീമ വളവിൽ , സി.കെ. റീന എന്നിവർ പ്രസംഗിച്ചു.

ജൂലായ് 2, 3 തിയ്യതികളിൽ വാണിമേലിൽ വച്ചാണ് സി.പി. ഐ നാദാപുരം മണ്ഡലം സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായ് നാളെ ( ജൂൺ 20 ) കല്ലാച്ചി പി.വി. എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസിത കേരളം, നാളെയുടെ നാദാപുരം വികസന സെമിനാർ വൈകു 5 മണിക്ക് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ഇ.കെ. വിജയൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തോട് അനുബന്ധിച്ചുള്ള തൊഴിലാളി സംഗമം ഇന്ന് ( ജൂൺ 20 ) ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കല്ലാച്ചി കെ.ടി കണാരൻ സ്മാരക ഹാളിൽ എ. ഐ.ടി. യു.സി. ജില്ലാ സെക്രട്ടറി പി. കെ നാസർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/49802/women-should-be-strong-against-social-inequalities-adv-spring)