---
title: "ഫരീദയ്ക്ക് നീതി; ഭർതൃ  വീടിനുമുന്നിൽ വനിതാ പ്രതിഷേധ-ഐക്യദാർഢ്യസദസ്സ്"
english_title: "Justice for Farida; Women's protest-solidarity meeting in front of husband's house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/500/justice-for-farida-womens-protest-solidarity-meeting-in-front-of-husbands-house"
published_at: "2021-09-30T06:27:00+05:30"
category: "Purameri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61550cc980dcd_Untitled-1.jpg"
keywords: []
---

# ഫരീദയ്ക്ക് നീതി; ഭർതൃ  വീടിനുമുന്നിൽ വനിതാ പ്രതിഷേധ-ഐക്യദാർഢ്യസദസ്സ്

> **Lead Summary:** **പുറമേരി : **മുതുവടത്തൂരിൽ ഭർത്താവ് മൊഴിചൊല്ലിയ, നാലുമക്കളുടെ അമ്മയായ പൂവോളി ഫരീദയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ ഭർത്താവ് പൂവോളി അബ്ദുല്ലയുടെ വീടിനുമുന്നിൽ വനിതാ പ്രതിഷേധ-ഐക്യദാർഢ്യസദസ്സ് നടത്തി.

## Article Content

**പുറമേരി : **മുതുവടത്തൂരിൽ ഭർത്താവ് മൊഴിചൊല്ലിയ, നാലുമക്കളുടെ അമ്മയായ പൂവോളി ഫരീദയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ ഭർത്താവ് പൂവോളി അബ്ദുല്ലയുടെ വീടിനുമുന്നിൽ വനിതാ പ്രതിഷേധ-ഐക്യദാർഢ്യസദസ്സ് നടത്തി.

അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. സി.കെ. ഇസ്മയിൽ അധ്യക്ഷതവഹിച്ചു.

തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ഏറാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, പി.ശ്രീലത, സമീറ കൂട്ടായി, അലിമത്ത് നീലഞ്ചേരി, ബീന കല്ലിൽ, കെ.എം. സമീർ, കെ.പ്രദീപ് കുമാർ, കെ.പി. വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/500/justice-for-farida-womens-protest-solidarity-meeting-in-front-of-husbands-house)