---
title: "സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത "
english_title: "To open school; Preparation in Thuneri, vigilance in schools and public roads"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5009/to-open-school-preparation-in-thuneri-vigilance-in-schools-and-public-roads"
published_at: "2021-10-13T20:28:00+05:30"
category: "Thooneri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166f44bf069b_thuneri .jpg"
keywords: []
---

# സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത 

> **Lead Summary:** **തൂണേരി : **ഒന്നര വർഷത്തിലേറെയായി അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോൾ തൂണേരി പഞ്ചായത്തിൽ മുന്നൊരുക്കവും ജാഗ്രതയും. അദ്ധ്യായന വർഷ ആരംഭത്തിന്റെ ഭാഗമായി നവംബറിൽ സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ച് സർക്കാർ നിർദേശങ്ങൾ പ്രാവർത്തിക മാക്കാൻ സ്കൂൾ അധികൃതരുടെയും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

## Article Content

**തൂണേരി : **ഒന്നര വർഷത്തിലേറെയായി അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോൾ തൂണേരി പഞ്ചായത്തിൽ മുന്നൊരുക്കവും ജാഗ്രതയും. അദ്ധ്യായന വർഷ ആരംഭത്തിന്റെ ഭാഗമായി നവംബറിൽ സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ച് സർക്കാർ നിർദേശങ്ങൾ പ്രാവർത്തിക മാക്കാൻ സ്കൂൾ അധികൃതരുടെയും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, സ്കൂളുകളിലെ പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു. കോവിഡിന്റെ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങളും, സ്കൂളുകളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിന് ആവശ്യമായ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

എല്ലാ സ്കൂളുകളിലും പിടിഎ യോഗം നടത്താനും, പൊതു വഴികളും സ്കൂളിന്റെ പരിസരവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു. കുടിവെള്ളം, പൊതുസ്ഥലം, കുട്ടികൾ ഉപയോഗിക്കുന്ന ഭാഗങ്ങൾ എന്നിവയുടെ ശുചീകരണം നടത്താനും യോഗത്തിൽ തീരുമാനമായി.

നിർദ്ദേശങ്ങൾ അറിയിക്കുന്നതിനായി മാനേജർ മാരുടെയും പിടിഎ പ്രസിഡണ്ട് മാരുടെയും യോഗം പതിനാറാം തീയ്യതി വിളിച്ചുചേർക്കും. തുടർ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിനും സർക്കാറിന്റെ നിർദ്ദേശങ്ങൾ എത്രത്തോളം പ്രാവർത്തികമായി എന്ന് അറിയുന്നതിനും വേണ്ടി ഇരുപത്തിയഞ്ചാം തീയതി വീണ്ടും യോഗം ചേരുമെന്നും പി. ഷാഹിന ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5009/to-open-school-preparation-in-thuneri-vigilance-in-schools-and-public-roads)