അരൂര്‍ ഒളോര്‍; ഭൗമസൂചിക പദവിയിലേക്ക് എത്തിക്കാന്‍ കര്‍ഷക കൂട്ടായ്മ

അരൂര്‍ ഒളോര്‍; ഭൗമസൂചിക പദവിയിലേക്ക് എത്തിക്കാന്‍ കര്‍ഷക കൂട്ടായ്മ
Oct 13, 2021 09:49 PM | By Susmitha Surendran

അരൂര്‍ : ഭൗമസൂചികാ പദവിയിലേക്ക് അരൂര്‍ ഒളോര്‍ മാങ്ങയെ എത്തിക്കുന്നതിന്റെ മുന്നോടിയായി അരൂരില്‍ കര്‍ഷക കൂട്ടായ്മ നടത്തി. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് അരൂരുമായി മാങ്ങക്കുള്ളത്. അരൂര്‍ ഒളോര്‍ മാങ്ങ സ്വാദില്‍ ഏറെ മുമ്പിലാണ്.

മാങ്ങയുടെ മനോഹാരിത ആരേയും ആകര്‍ഷിക്കും. അരൂരിൻ്റെ മണ്ണിന്റെ ഗുണമാണിതിന് പിന്നില്‍. മാങ്ങയില്‍ ഏറെ ഫെബറിന്റെ അംശം അടങ്ങിയതിനാല്‍ ശരീരത്തിനും ഏറെ ഗുണകരമാണ്. മാങ്ങയുടെ ചരിത്രവും,പ്രയാസങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

തലശേരി,വടകര,കോഴിക്കോട് വിപണികളില്‍ ഡിമാന്റുള്ള അരൂര്‍ ഒളോര്‍ അടുത്ത കാലത്തായി വിദേശത്തേക്കും കയറ്റി പോകുന്നുണ്ട്. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ വി കെ ജ്യോതിലക്ഷ്മി  അദ്ധ്യക്ഷയായി .

കൃഷി ഓഫീസര്‍ അശ്വതി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി, വാര്‍ഡ് അംഗങ്ങളായ എം എം ഗീത,എം രവി,വി ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

Aroor Olor; Farmers' Association to reach geographical status

Next TV

Related Stories
Top Stories