---
title: "മലബാർ വനിതാ കോളേജിൽ അന്തർദേശീയ യോഗ ദിനം ആചരിച്ചു "
english_title: "International Yoga Day Celebrated At Malabar Women's College "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/50249/international-yoga-day-celebrated-at-malabar-womens-college"
published_at: "2022-06-21T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1ecc79ad10_malabar_clg.jpg"
keywords: []
---

# മലബാർ വനിതാ കോളേജിൽ അന്തർദേശീയ യോഗ ദിനം ആചരിച്ചു 

> **Lead Summary:** **പാറക്കടവ്: **മലബാർ വനിതാ കോളേജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.'മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ' എന്ന സന്ദേശവുമായാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനാചാരണം നടന്നത്,ശരീരത്തെയും മനസ്സിനെയും ഒരു പോലെ സ്വാധീനിക്കുന്ന യോഗയ്ക്ക് ആരോഗ്യത്തിലും വളയെയധികം സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രിൻസിപ്പൽ ഷൈന എൻ.സി അഭിപ്രായപ്പെട്ടു.

## Article Content

**പാറക്കടവ്: **മലബാർ വനിതാ കോളേജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.'മനുഷ്യത്വത്തിന് വേണ്ടിയുളള യോഗ' എന്ന സന്ദേശവുമായാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനാചാരണം നടന്നത്,ശരീരത്തെയും മനസ്സിനെയും ഒരു പോലെ സ്വാധീനിക്കുന്ന യോഗയ്ക്ക് ആരോഗ്യത്തിലും വളയെയധികം സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രിൻസിപ്പൽ ഷൈന എൻ.സി അഭിപ്രായപ്പെട്ടു.

പരിപാടിയിൽ വൈസ്. പ്രിൻസിപ്പൽ ആരിഫ്.കെ യോഗ ദിന സന്ദേശം നൽകി,കേവലമൊരു വ്യായാമ മുറയല്ല മറിച്ച് മനുഷ്യനും ലോകവും പ്രകൃതിയും ഒന്നാണെന്ന സന്ദേശമാണ് യോഗ നൽകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോളേജ് യൂണിയൻ ചെയർ പേഴ്സൻ മുബഷിറ.സി.പി, നിഖിൽ. ഒ.ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സിക്രട്ടറി ഷിജി. പി.എൻ ന്റെ അധ്യക്ഷതയിൽ യോഗ ട്രൈനർ ഷെറിൻ മോൾ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി. അസ്സി. പ്രൊഫ ശ്രേയ രഘുനാഥ് സ്വാഗതവും കോളേജ് യൂണിയൻ മെമ്പർ ജിംഷാന ഷാഹിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/50249/international-yoga-day-celebrated-at-malabar-womens-college)