---
title: "നിസ്വാർത്ഥ നേർസാക്ഷ്യം; കമ്മ്യൂണിസ്റ്റ് -തൊഴിലാളി നേതാവ് തയ്യിൽ ചാത്തു പടിയിറങ്ങി "
english_title: "Selfless direct testimony; Communist-Labor leader Thayil Chathu arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/50290/selfless-direct-testimony-communist-labor-leader-thayil-chathu-arrested"
published_at: "2022-06-22T09:44:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2972316e5a_thayyil_chathu.jpg"
keywords: []
---

# നിസ്വാർത്ഥ നേർസാക്ഷ്യം; കമ്മ്യൂണിസ്റ്റ് -തൊഴിലാളി നേതാവ് തയ്യിൽ ചാത്തു പടിയിറങ്ങി 

> **Lead Summary:** **നാദാപുരം : ** നിസ്വവർഗത്തിൻ്റെ മോചനത്തിന് നിസ്വാർത്ഥ പൊതുപ്രവർത്തിൻ്റെ നേർസാക്ഷിയായ തൊഴിലാളി നേതാവ് തയ്യിൽ ചാത്തു, നേതൃപദവിയിൽ നിന്ന് പിടിയിറങ്ങി. കള്ള് ചെത്ത് തൊഴിലാളികളുടെ അനിഷേധ്യ നേതാവ് ചാത്തുവേട്ടൻ യൂനിയൻ ഭാരവാഹി സ്ഥാനത്ത് നിന്നും വിടവാങ്ങി.

## Article Content

**നാദാപുരം : ** നിസ്വവർഗത്തിൻ്റെ മോചനത്തിന് നിസ്വാർത്ഥ പൊതുപ്രവർത്തിൻ്റെ നേർസാക്ഷിയായ തൊഴിലാളി നേതാവ് തയ്യിൽ ചാത്തു, നേതൃപദവിയിൽ നിന്ന് പിടിയിറങ്ങി. കള്ള് ചെത്ത് തൊഴിലാളികളുടെ അനിഷേധ്യ നേതാവ് ചാത്തുവേട്ടൻ യൂനിയൻ ഭാരവാഹി സ്ഥാനത്ത് നിന്നും വിടവാങ്ങി.

നാദാപുരം മേഖലയിൽ നാല് പതിറ്റാണ്ടിലേറെകാലം ചെത്ത് തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ,അവർക്ക് ഇന്ന് കാണുന്ന സുഖ- സൗകര്യങ്ങളിലേക്ക് എത്തിക്കുന്നതിൽ ത്യാഗപൂർണ്ണമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത് തൊഴിലാളികളുടെ പ്രിയപ്പെട്ടവനാകാൻ ചാത്തുവേട്ടന് കഴിഞ്ഞു.

എഴുപതാം വയസ്സിലാണ് 42 വർഷം നീണ്ട സംഘടനാ ചുമതലകളിൽ നിന്നും ഒഴിവായത്. കള്ള് ചെത്ത് തൊഴിലാളികളുടെ സംഘടനാ നേതാവിനെതിരെ സാമ്പത്തിക ആരോപണത്തെ തുടർന്ന് മാറ്റി നിർത്തിയപ്പോൾ 28 വയസ്സുള്ള ഒരു യുവാവിനെ സംഘടന നയിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചു നൽകി.

അങ്ങിനെ പിന്നെ നാദാപുരം റെയിഞ്ച് ചെത്ത് തൊഴിലാളി യൂനിയന് മറ്റൊരു സെക്രട്ടറിയെ ആലോചിക്കേണ്ടി വന്നില്ല. ചെത്ത് തൊഴിലാളികൾക്ക് കല്ലാച്ചി ടൗണിൽ കണ്ണായ സ്ഥലത്ത് സ്ഥലം വാങ്ങി ആസ്ഥാന മന്ദിര നിർമ്മിച്ചതും തയ്യിൽ ചാത്തു യുനിയൻ സെക്രട്ടറി ആയിരുന്ന കാലത്താണ്. സി.പി.എം ഓഫിസും, കെ.എസ് കെ.ടി.യു. ഓഫിസും ഒക്കെ പ്രവർത്തിക്കുന്നത് ഇവിടെയാണ്.

കാര്യമായ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചില്ലെങ്കിലും നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ, പുറമേരി ബേങ്ക് ഭരണസമിതി മെമ്പർ, കളള് ചെത്ത് സഹകരണ സംഘം സ്ഥാപക ഡയറക്ടർ, നിരവധി തൊഴിലാളി യുനിയൻ നേതൃത്വ രംഗത്തും ഇദ്ദേഹം തൻ്റേതായ സംഭാവനകൾ നൽകി. സി. പി ഐ എം നാദാപുരം ഏരിയാ കമ്മിറ്റി അംഗം, ചുമട്ട് തൊഴിലാളി യൂനിയൻ, തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ എന്നിവയുടെ എരിയാ ഭാരവാഹി എന്ന നിലയിലും നിസ്വാർത്ഥമായ പ്രവർത്തനമാണ് തയ്യിൽ ചാത്തു കാഴ്ചവെച്ചത്.

കമ്മ്യൂണിസ്റ്റ് നേതാക്കളായ എ കണാരൻ, ഇ.വി കുമാരൻ ,ഇവികൃഷ്ണൻ, കെ.ബാലൻ മാസ്റ്റർ, ടി.സി ഗോപാലൻ മാസ്റ്റർ എന്നിവരോടൊപ്പം പ്രവർത്തിച്ച ഉൾക്കരുത്ത് ത്യാഗത്തിൻ്റേയും, നിസ്വാർത്ഥ പൊതുപ്രവർത്തിൻ്റേയും നേർസാക്ഷ്യമാകൻ ഈ വെള്ളകുപ്പായക്കാരന് കഴിഞ്ഞു. സ്വജനപക്ഷവും സ്വ താല്പര്യവും അഴിമതിയും അരങ്ങ് വാഴുന്ന വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ തിളങ്ങുന്ന നക്ഷത്രമാകും ഈ കറകളഞ്ഞ രാഷട്രീയ ജീവിതമെന്ന് ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/50290/selfless-direct-testimony-communist-labor-leader-thayil-chathu-arrested)