---
title: "വളയത്ത് പേയിളകിയ പശു കയർപൊട്ടിച്ചു ഭീതി പരത്തി ; ഒടുവിൽ വെടിവെച്ച് കൊന്നു "
english_title: "The cow in the ring broke the rope and spread terror; He was eventually shot and killed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5033/the-cow-in-the-ring-broke-the-rope-and-spread-terror-he-was-eventually-shot-and-killed"
published_at: "2021-10-13T23:01:00+05:30"
category: "Valayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616718c979435_.jpg"
keywords: []
---

# വളയത്ത് പേയിളകിയ പശു കയർപൊട്ടിച്ചു ഭീതി പരത്തി ; ഒടുവിൽ വെടിവെച്ച് കൊന്നു 

> **Lead Summary:** **വളയം**: ഭ്രാന്തൻ നായയുടെ കടിയേറ്റ ഒരു പശുവിന് കൂടി പേയിളകി. വെള്ളിയോട്ട് പൊയിൽ അരിയാ കണ്ടി സുകേഷിൻ്റെ വീട്ടിൽ വളർത്തുന്ന പശുവിനാണ് പേയിളകിയത്.

## Article Content

**വളയം**: ഭ്രാന്തൻ നായയുടെ കടിയേറ്റ ഒരു പശുവിന് കൂടി പേയിളകി. വെള്ളിയോട്ട് പൊയിൽ അരിയാ കണ്ടി സുകേഷിൻ്റെ വീട്ടിൽ വളർത്തുന്ന പശുവിനാണ് പേയിളകിയത്.

വൈകിട്ട് വെറ്റിനറി ഡോക്ടർ പരിശോധിച്ച് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. രാത്രി പശു കയർ പൊട്ടിച്ച് ഓടിയത് ഭീതി പരത്തി. തുടർന്നാണ് പശുവിനെ വെടിവെച്ച് കൊന്നത്.പിന്നീടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഇടപെട്ട് പശുവിനെ ലൈസൻസ് ഉള്ള തോക്ക് ഉയോ കൊല്ലുകയായിരുന്നു.

 അതേസമയം കഴിഞ്ഞ ദിവസം ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ് നിരവുമ്മലിലെ കുഞ്ഞിത്തൈയുള്ള പറമ്പത്ത് ചന്ദ്രന്റെ കറവപ്പശു ചത്തിരുന്നു. വളയം നിരവുമ്മൽ പ്രദേശത്ത് ചന്ദ്രന്റെ കറവപ്പശുവടക്കം ഒട്ടേറേ വളർത്തുമൃഗങ്ങൾക്ക് കുറുക്കന്റെ കടിയേറ്റത്‌. രണ്ടുവർഷംമുമ്പ് വളയം മേഖലയിൽ നിരവധി പശുക്കളെ ഭ്രാന്തൻനായ ആക്രമിച്ചിരുന്നു. ഒട്ടേറേ പശുക്കൾ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5033/the-cow-in-the-ring-broke-the-rope-and-spread-terror-he-was-eventually-shot-and-killed)