---
title: "തീരേണ്ടത് വെള്ളപ്പൊക്കം; കല്ലാച്ചിയിൽ വ്യാപാരി സംഘടനകൾ സംയുക്ത യോഗം ചേർന്നു"
english_title: "In Kallachi, trade associations convened a joint meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/50866/in-kallachi-trade-associations-convened-a-joint-meeting"
published_at: "2022-06-24T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5e515625ba_TRADE_ASSOCIATIONS_KALLACHI.jpg"
keywords: []
---

# തീരേണ്ടത് വെള്ളപ്പൊക്കം; കല്ലാച്ചിയിൽ വ്യാപാരി സംഘടനകൾ സംയുക്ത യോഗം ചേർന്നു

> **Lead Summary:** **നാദാപുരം: **മോടി കൂട്ടും മുമ്പ് തീരേണ്ടത് വെള്ളപ്പൊക്ക ദുരിതമെന്ന് വ്യാപാരികൾ. റോഡിനിരുവശത്തും മൂന്ന് മീറ്റർ വീതം വീതി കൂട്ടി കടകൾ പൊളിക്കാനുള്ള നീക്കത്തിനെതിരെ കല്ലാച്ചിയിൽ വ്യാപാരി സംഘടനകൾ സംയുക്ത യോഗം ചേർന്നു. കല്ലാച്ചി ടൗൺ മഴക്കാലത്ത് വെള്ളംകയറി വ്യാപാര സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് വർഷങ്ങളായി സംഭവിക്കുന്നത് .

## Article Content

**നാദാപുരം: **മോടി കൂട്ടും മുമ്പ് തീരേണ്ടത് വെള്ളപ്പൊക്ക ദുരിതമെന്ന് വ്യാപാരികൾ. റോഡിനിരുവശത്തും മൂന്ന് മീറ്റർ വീതം വീതി കൂട്ടി കടകൾ പൊളിക്കാനുള്ള നീക്കത്തിനെതിരെ കല്ലാച്ചിയിൽ വ്യാപാരി സംഘടനകൾ സംയുക്ത യോഗം ചേർന്നു. കല്ലാച്ചി ടൗൺ മഴക്കാലത്ത് വെള്ളംകയറി വ്യാപാര സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് വർഷങ്ങളായി സംഭവിക്കുന്നത് .

അത് അടിയന്തരമായി പരിഹാരം കാണണമെന്ന് ഇന്ന് കല്ലാച്ചിയിൽ ചേർന്ന വ്യാപാരി സംഘടനകളുടെ സംയുക്ത യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇതിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി കല്ലാച്ചിയിൽ വന്നപ്പോൾ വാണിയൂർ റോഡ് ജംഗ്ഷനിൽ ഒരു ഓവ് പാലം നിർമ്മിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു. അതിനു നിർമ്മാണ അനുവാദം കിട്ടുകയും ചെയ്തതായി അറിയാൻ കഴിഞ്ഞു.

ആ ഫണ്ട് ഉപയോഗിച്ച് കൽവർട്ട് പണി എത്രയും പെട്ടെന്ന്നടത്തി ഈ മഴക്കാലത്ത് എങ്കിലും ഇതിന് പരിഹാരം ഉണ്ടാക്കി തരണം എന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ ഓട്ടോ ടാക്സികൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ടാക്കിയാൽ ഇന്നത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.

കഴിഞ്ഞ മൂന്നു വർഷമായി കല്ലാച്ചിയിൽ കൂടി കടന്നു പോകുന്നു എന്ന് പറയുന്ന കണ്ണൂർ എയർപോർട്ട് റോഡ് യാഥാർത്ഥ്യമാക്കി അതിനുശേഷം കല്ലാച്ചി ടൗണിന്റെ വികസനം നടത്തണമെന്ന് വ്യാപാരി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വ്യാപാരികൾക്ക് പുനരധിവാസ മോ തക്കതായ നഷ്ടപരിഹാരമോ നൽകാതെ കുടിയൊഴിപ്പിക്കാൻ സമ്മതിക്കുകയില്ല എന്ന് യോഗം തീരുമാനിച്ചു . യോഗം തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് എംടി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു എം സി ദിനേശൻ സ്വാഗതവും ടി കെ മൊയ്തൂട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/50866/in-kallachi-trade-associations-convened-a-joint-meeting)