---
title: "ശീതളപാനീയത്തിൽ ലഹരി കലർത്തി ബലാൽസംഘം ചെയ്തതായും  യുവതിയുടെ പരാതി "
english_title: "Intoxicated with soft drinks The girl also complained that she was mixed and raped"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/510/intoxicated-with-soft-drinks-the-girl-also-complained-that-she-was-mixed-and-raped"
published_at: "2021-09-30T09:42:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615539a09848b_rape.jpg"
keywords: []
---

# ശീതളപാനീയത്തിൽ ലഹരി കലർത്തി ബലാൽസംഘം ചെയ്തതായും  യുവതിയുടെ പരാതി 

> **Lead Summary:** **നാദാപുരം : ** ഭർത്താവിന്റെ സഹായത്തോടെ ശീതളപാനീയത്തിൽ ലഹരി കലർത്തി ബലാൽസംഘം ചെയ്തതായും മുംബൈ സ്വദേശി യുവതിയുടെ പരാതി.

## Article Content

**നാദാപുരം : ** ഭർത്താവിന്റെ സഹായത്തോടെ ശീതളപാനീയത്തിൽ ലഹരി കലർത്തി ബലാൽസംഘം ചെയ്തതായും മുംബൈ സ്വദേശി യുവതിയുടെ പരാതി.

കോഴിക്കോട്ട് എയർ പോർട്ടിന് സമീപം ലോഡ്ജിൽ വെച്ച് പ്രതി മറ്റൊരാൾക്ക് കാഴ്ച വെയ്ക്കാൻ ശ്രമിച്ചതായും യുവതി നാദാപുരം മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ പരാതിയിൽ പറത്തു.

ഭർത്താവിനെ തേടി നാടുകൾ കടന്ന് നാദാപുരത്തെത്തിയ യുവതിക്ക് ഒടുവിൽ നീതി കിട്ടി. മുംബൈയിൽ കഴിയുകയായിരുന്ന യുവതിയെ സ്നേഹം നടിച്ച് വിവാഹം കഴിച്ച് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലും കേസെടുത്തിട്ടുണ്ട്.

യു.പി സ്വദേശിനിയും മുംബൈ താന ഒൽവാരയിൽ താമസക്കാരിയുമായ യുവതിയാണ് പരാതി നൽകിയത്. പേരോട്ടെ ചാപ്പൻ നായർ കണ്ടി നൂറുദ്ദീൻ (43) ആദ്യഭാര്യ ബഷറത്ത്, മകൾ റിയ ഫാത്തിമ(18), പെരിങ്ങത്തൂരിലെ ചെറിയ കാട്ടിൽ പുനത്തിൽ ഷിഹാബുദ്ദീൻ, പെരിങ്ങത്തൂർ കിടഞ്ഞിയിലെ കണ്ടിയിൽ സാദിഖ് എന്നിവർക്കെതിരെയാണ് നാദാപുരം പൊലിസ് കേസെടുത്തത്.

പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായി കോടതി എഫ് .ഐ .ആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ നാദാപുരം പൊലിസിനോട് നിർദേശിക്കുകയായിരുന്നു.

മുംബൈയിൽ റെഡിമെയ്ഡ് സ്ഥാപനം നടത്തുകയായിരുന്ന നൂറുദ്ദീൻ തൊട്ടടുത്ത ഫ്ലാറ്റ് താമസിക്കുന്ന സമ്പന്നയായ യുവതിയുമായി അടുപ്പത്തിലാവുകയും ബന്ധുക്കളുടെ സഹായത്തോടെ 2019 ൽ വിവാഹം കഴിക്കുകയുമായിരുന്നു.

വിവാഹത്തിന് ശേഷം പോഴായി 12 ലക്ഷത്തോളം രൂപയും നൂറിലധികം പവൻ സ്വർണ്ണവും തട്ടിയെടുത്ത് ഇയാൾ മുങ്ങുകയായിരുന്നു എന്നാണ് പരാതി.

ഇതിനിടയിൽ അഞ്ചാം പ്രതി ഭർത്താവിന്റെ സഹായത്തോടെ ശീതളപാനീയത്തിൽ ലഹരി കലർത്തി ബലാൽസംഘം ചെയ്തതായും കോഴിക്കോട്ട് എയർ പോർട്ടിന് സമീപം ലോഡ്ജിൽ വെച്ച് മറ്റൊരാൾക്ക് കാഴ്ച വെയ്ക്കാൻ ശ്രമിച്ചതായും ക്കലാക്കി മുംബൈ വിട്ട പ്രതികളെ കുറിച്ച് വിവരം ലഭ്യമാകാതായ ഇവർ വടകരയിൽ എത്തി പേരോട്ടെ വീട്ടിൽ എത്തുകയുമായിരുന്നു.

തുടർന്നാണ് നാദാപുരം മജിസ്ട്രേറ്റ് മുമ്പാകെ പരാതി സമർപ്പിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് 14 ന് തീവണ്ടി മാർഗം യുവതി നാദാപുരത്തെത്തിയത്.പൊലീസിൽ നേരിട്ട് പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/510/intoxicated-with-soft-drinks-the-girl-also-complained-that-she-was-mixed-and-raped)