എടച്ചേരി : കുന്നുചിറ പുഴയിൽ ആഴക്കയത്തിൽ മുങ്ങിയ വിദ്യാർത്ഥിയെ രക്ഷിച്ച വാഴക്കുനി അഭയ് പവിത്രനെ കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു.
യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അർജുൻ ശ്യാം വടക്കയിൽ ഉപഹാരം കൈമാറി . പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു .
അത്തോളി പ്രകാശൻ ,അജീഷ് പൊയിൽ ,എംപി ശ്രീധരൻ ,എ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.. പുഴ യിൽ മുങ്ങിയ താഴെക്കൽ ബാബു വിന്റെ മകൻ സായന്തി (15) നെയാണ് അഭയ് രക്ഷിച്ചത്.
ഞായറാഴ്ച വൈകുന്നേരം കുന്നും ചിറ പാലത്തിന്റെ സമീപം കുളിക്കുക യായിരുന്ന കുട്ടികളിൽ സായന്ത് കയത്തിൽ മുങ്ങുകയായിരുന്നു .
ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടിയാണ് കുട്ടിയെ രക്ഷിച്ചത് .കുട്ടിയെ പിന്നീട് നാട്ടുകാര് ആശിപത്രിയിലെത്തിച്ചു. പ്ളസ് ടു വിദ്യാർത്ഥി യാണ് അഭയ് പവിത്രൻ
Fifteen-year-old life-saving student honored by Congress Ward Committee