---
title: "വ്യാപാരിയുടെ നേര്; കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥയായ യുവതിക്ക് കൈമാറി"
english_title: "The discarded gold was handed over to the young woman who owned it"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/51871/the-discarded-gold-was-handed-over-to-the-young-woman-who-owned-it"
published_at: "2022-06-29T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc266808fdb_nadapuram.jpg"
keywords: []
---

# വ്യാപാരിയുടെ നേര്; കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥയായ യുവതിക്ക് കൈമാറി

> **Lead Summary:** **പാറക്കടവ്: **കളഞ്ഞു കിട്ടിയ സ്വർണ്ണം വളയം പൊലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥയായ യുവതിക്ക് കൈമാറി.

## Article Content

**പാറക്കടവ്: **കളഞ്ഞു കിട്ടിയ സ്വർണ്ണം വളയം പൊലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥയായ യുവതിക്ക് കൈമാറി.

കണ്ണൂർ സ്വദേശിയായ ബി.എസ് എഫ് ജവാന്റെ ഭാര്യയുടെ സ്വർണ്ണാഭരണമാണ് പാറക്കടവ് മത്സ്യ മാർക്കറ്റിലെ കുല വ്യാപാരിയായ ടി.വി മുകുന്ദന് കളഞ്ഞ് കിട്ടിയത്.

പാറക്കടവ് മത്സ്യ മാർക്കറ്റിൽ വെച്ചാണ് ടി.വി മുകുന്ദന് സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയത്. തുടർന്ന് വളയം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

എസ്.ഐ സുനിലിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ വെച്ച് തന്നെ സ്വർണ്ണാഭരണം മുകുന്ദൻ ഉടമക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/51871/the-discarded-gold-was-handed-over-to-the-young-woman-who-owned-it)