നാദാപുരം : ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിൽ എസ് എം എ എന്ന അപൂർവ രോഗം ബാധിച്ച ഒന്നര വയസുകാരനായ മുഹമ്മദ് ഇവാന്റെ ചികിത്സക്ക് പണം സമാഹരിക്കാൻ നാദാപുരത്ത് വിപുലമായ പദ്ധതി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയാണ് ഫണ്ട് സമാഹരണ യജ്ഞം നടത്തുന്നത്. ഇതിനായി നിയോജക മണ്ഡലം തലത്തിൽ എൻ കെ മൂസ മാസ്റ്റർ കോ ഓർഡിനേറ്ററും എം കെ അഷ്റഫ് അസി. കോ ഓർഡിനേറ്ററുമായി സമിതി സമിതി രൂപീകരിച്ചു.
പഞ്ചായത്ത് തലങ്ങളിലും പ്രത്യേക സമിതികൾ ഉണ്ടാക്കി ഫണ്ട് സമാഹരണം ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി മണ്ഡലം ലീഗ് പ്രവർത്തക സമിതി യോഗം ജൂലൈ 3 നു വൈകീട്ട് നാലു മണിക്ക് കല്ലാച്ചി ലീഗ് ഹൗസിൽ ചേരും.
മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ അഹമ്മദ് പുന്നക്കൽ, എസ് പി കുഞ്ഞമ്മദ്, മണ്ഡലം ഭാരവാഹികളായ എൻ കെ മൂസ മാസ്റ്റർ, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത്, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, എം കെ അഷ്റഫ്, സി കെ നാസർ, എം സി സുബൈർ, തായമ്പത് കുഞ്ഞാലി, ഇ കുഞ്ഞബ്ദുള്ള,മാസ്റ്റർ, ചികിത്സാ കമ്മിറ്റി ഭാരവാഹികളായ എ പി അബ്ദു റഹ്മാൻ, അസീസ് നരിക്കിലക്കണ്ടി എന്നിവർ സംസാരിച്ചു.
18 കോടി രൂപയാണ് ചികിത്സക്ക് ആവശ്യമുള്ളത് . ഏകദേശം 3 കോടി രൂപയോളം ഇതിനകം പിരിഞ്ഞു കിട്ടിയിട്ടുണ്ട്.ഇനി 15 കോടി രൂപ ആവശ്യമാണ്.
നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചും വാട്സാപ്പ് കൂട്ടായ്മകൾ വഴിയും, വിവിധ സന്നദ്ധ സംഘടനകളും ഫണ്ട് സമാഹരിക്കാൻ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
Ivan's treatment; Muslim League in Nadapuram to raise money