---
title: "യുവാവ് കോവിഡ് ബാധിച്ച് മരിച്ചു ; ജാഗ്രത തുടരണമെന്ന മുന്നറിയിപ്പായി ഇരിങ്ങണ്ണൂരിലെ മരണം"
english_title: "The young man died of Kovid infection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5200/the-young-man-died-of-kovid-infection"
published_at: "2021-10-14T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616835a3327e9_rajesh.jpg"
keywords: []
---

# യുവാവ് കോവിഡ് ബാധിച്ച് മരിച്ചു ; ജാഗ്രത തുടരണമെന്ന മുന്നറിയിപ്പായി ഇരിങ്ങണ്ണൂരിലെ മരണം

> **Lead Summary:** **നാദാപുരം**: മഹാമാരിക്കെതിരായുള്ള ജാഗ്രത തുടരണമെന്ന മുന്നറിയിപ്പായി ഇരിങ്ങണ്ണൂരിലെ യുവാവിൻ്റെ മരണം. യുവാവ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. ഇരിങ്ങണ്ണൂർപാലപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ്റെ മകൻ രാജേഷ് ആണ് മരിച്ചത്.

## Article Content

**നാദാപുരം**: മഹാമാരിക്കെതിരായുള്ള ജാഗ്രത തുടരണമെന്ന മുന്നറിയിപ്പായി ഇരിങ്ങണ്ണൂരിലെ യുവാവിൻ്റെ മരണം. യുവാവ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. ഇരിങ്ങണ്ണൂർപാലപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ്റെ മകൻ രാജേഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി വീട്ടുവളപ്പിൽ സംസ്ക്കരിക്കും. കോവിഡ് ബാധിച്ച് ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സുബിഷ ,മകൻ: അധർവ്, അമ്മ: ദേവി സഹോദരങ്ങൾ: രാജീവൻ, പ്രേമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5200/the-young-man-died-of-kovid-infection)