വാണിമേൽ : സർവ്വതും ചവിട്ടിമെതിച്ച് വിലങ്ങാട് മലയിൽ വീണ്ടും കാട്ടാനയിറങ്ങി. വൻതോതിൽ കൃഷി നശിപ്പിച്ചു.
തൊടിയാടിമല ഉള്ളാട്ടിക്കുന്നേൽ തോമസ് (തൊമ്മൻ), ആനിത്തോട്ടത്തിൽ അസി ഫ്രാൻസിസ്, ഉള്ളാട്ടിക്കുന്നേൽ ത്രേസ്യാമ്മ എന്നിവരുടെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്.
കവുങ്ങ്, റബ്ബർ, വാഴ തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്. മൂന്ന് ആനകളുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാനശല്യത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്.
What's next? We went wild again on Vilangadu hill