---
title: "ഇന്നലെകളില്ലാതെ; 'കാലിക്കൊളുമ്പിൽ ചിത്രീകരിച്ച കുടുംബശ്രീ ഹ്രസ്വചിത്രം 2 ന് റിലീസ് ചെയ്യും"
english_title: "innalakalillathe'; Kudumbasree short film 'Kalikolumbil' will be released on the 2nd"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/521/innalakalillathe-kudumbasree-short-film-kalikolumbil-will-be-released-on-the-2nd"
published_at: "2021-09-30T10:32:00+05:30"
category: "Valayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615548147f62f_short.jpg"
keywords: []
---

# ഇന്നലെകളില്ലാതെ; 'കാലിക്കൊളുമ്പിൽ ചിത്രീകരിച്ച കുടുംബശ്രീ ഹ്രസ്വചിത്രം 2 ന് റിലീസ് ചെയ്യും

> **Lead Summary:** **വളയം: **ഇന്നലെകളില്ലാതെ എന്ന പേരിൽ കാലിക്കൊളുമ്പിൽ ചിത്രീകരിച്ച കുടുംബശ്രീ ഹ്രസ്വചിത്രം രണ്ടിന് റിലീസ് ചെയ്യും . സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയാണ് ഹ്രസ്വചിത്രവുമായി കുടുംബശ്രീ പ്രവർത്തകർ വരുന്നത്. സി.ഡി.എസ്. ചെയർപേഴ്സൺമാരാണ് ‘ഇന്നലെകളില്ലാതെ’ എന്ന ഹ്രസ്വചിത്രം നിർമിച്ചത്.

## Article Content

**വളയം: **ഇന്നലെകളില്ലാതെ എന്ന പേരിൽ കാലിക്കൊളുമ്പിൽ ചിത്രീകരിച്ച കുടുംബശ്രീ ഹ്രസ്വചിത്രം രണ്ടിന് റിലീസ് ചെയ്യും . സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയാണ് ഹ്രസ്വചിത്രവുമായി കുടുംബശ്രീ പ്രവർത്തകർ വരുന്നത്. സി.ഡി.എസ്. ചെയർപേഴ്സൺമാരാണ് ‘ഇന്നലെകളില്ലാതെ’ എന്ന ഹ്രസ്വചിത്രം നിർമിച്ചത്.

എഴുത്തുകാരി ദുർഗ മനോജാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ബിനോയ് വയനാടാണ് സംവിധാനം. സ്ത്രീസ്വാതന്ത്ര്യവും ഉയർച്ചയും അവരുടെ ഇച്ഛാശക്തിയിലാണ് എന്ന സന്ദേശം നൽകുന്ന ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത് തൂണേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ സി.ഡി.എസ്. ചെയർപേഴ്‌സൺമാരായ വി. ബിന്ദു (എടാച്ചേരി), ജെ.കെ. മഹിജ (ചെക്കിയാട്), നിഷ (വാണിമൽ), കെ.എം. കമലം (തുണേരി), കെ. റീത (പുറമേരി) എന്നിവർ ചേർന്നാണ്. ഒക്ടോബർ രണ്ടിന് ചിത്രം റിലീസ് ചെയ്യും. ചെക്യാട് കാലിക്കൊളുമ്പിലാണ് ചിത്രീകരണം നടന്നത്.

ഒക്ടോബർ രണ്ടിന് ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.സ്ത്രീധനപീഡനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം നിർമിക്കാൻ മുന്നിട്ടിറങ്ങിയതെന്ന് ജെ.കെ. മഹിജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/521/innalakalillathe-kudumbasree-short-film-kalikolumbil-will-be-released-on-the-2nd)