എടച്ചേരി : നിറം മാറാതെ അവർ കൊടി മാറി. എടച്ചേരി നോർത്തിൽ 99 സി പി ഐ പ്രവർത്തകർ രാജിവെച്ച് സിപിഐ എമ്മിൽ ചേർന്നു.
പതിറ്റാണ്ടുകളോളം അരിവാൾ നെൽക്കതിർ നെഞ്ചേറ്റിയവർ ഇനി അരിവാൾ ചുറ്റിക യേന്തും. ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ പതാക നല്കി സ്വീകരിച്ചു.
സി പി ഐ 99, എൽജെഡി 1, കോൺഗ്രസ്സ് ഒന്ന് എന്നിവരാണ് സി പി ഐ എമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. എടച്ചേരി നോർത്തിൽ ഇന്ന് വൈകിട്ട് നടന്ന പൊതുയോഗത്തിൽ വെച്ചായിരുന്നു സ്വീകരണം.
സംസ്ഥാന കമ്മറ്റിയംഗം കെ.കെ ലതിക,ഏരിയാ സെക്രട്ടറി പി പി ചാത്തു, ലോക്കൽ സെക്രട്ടറി വി. ഗോപാലൻ മാസ്റ്റർ എടച്ചേരിയിലെ മുതിർന്ന നേതാവ് വി.കുഞ്ഞിക്കണ്ണൻ, ടി.കെ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
The flag changed without changing the color; 101 people joined CPI-M in Edachery North