Jul 2, 2022 12:42 PM

പാറക്കടവ് : കൊറോണക്കാലത്തെ വിദ്യാഭ്യാസ വിടവു നികത്താൻ ഉമ്മത്തൂരിൽ പരിശീലന ക്യാമ്പ് തുടങ്ങി.ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ വിദ്യാഭ്യാസ വിടവുകൾ നികത്താൻ കുട്ടികൾക്കുള്ള പരിശീലനം തുടങ്ങി.


സ്വന്തത്തെക്കുറിച്ചും തന്റെ വ്യക്തിത്വത്തെ സംബന്ധിച്ചും ശരിയായ ധാരണ സൃഷ്ടിച്ചെടുത്താൽ ഓരോ വ്യക്തിക്കും ഉന്നതങ്ങളിലെത്താൻ കഴിയുമെന്ന് ഉമ്മത്തുരിൽ നടക്കുന്ന വിദ്യാർത്ഥി പരിശീലന ക്യാമ്പ് .

ഏതുയരങ്ങളിലേക്കും പടവുകളുണ്ട് എന്ന പ്രമേയവുമായി എസ് ഐ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്യാമ്പ് നടക്കുന്നത്.രാവിലെ വളയം പോലീസ് സബ് ഇൻസ്പെക്റ്റർ വി അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


ആധുനിക മനശാസ്ത്ര വിദഗ്ധരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പഠനമനുസരിച്ച് താന്‍ ദുര്‍ബലനാണെന്ന് കരുതുന്നവരും തന്റെ കഴിവുകളെ കുറിച്ച് വിശ്വാസമില്ലാത്തവരുമായ ആളുകൾക്ക് മുന്നേറാൻ കഴിയില്ലെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.


പ്രൊ. പി മമ്മു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷൻ ടി.കെ ഖാലിദ്, കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, സിയാദ് കെ വി , ഷബീർ ടി പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും അസ് ലം കളത്തിൽ നന്ദിയും പറഞ്ഞു.

Climb the stairs; Training camp started at Ummatur SI Higher Secondary School

Next TV

Top Stories