വളയം : എസ് എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കൂട്ടുകാരെയും ഉന്നതവിജയികളായ മേഖല കമ്മറ്റി അംഗങ്ങളായ കൂട്ടുകാരെയും ബാലസംഘം കല്ലുനിര മേഖല കമ്മറ്റി അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി പി അംബുജത്തിൻ്റെ അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്യ്തു.
സി പി ഐ എം ലോക്കൽ സെക്രട്ടറി എ.കെ.രവിന്ദ്രൻ ബാലസംഘം ഏരിയ സെക്രട്ടറി ഷിജിത്ത് ടി.കെ മേഖല കോഡിനേറ്റർ ടി.എൻ രവിന്ദ്രൻ ലോക്കൽ കമ്മറ്റി അംഗം വി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
മേഖലകൺവീനർ എം നികേഷ് സ്വാഗതവും മേഖല സെക്രട്ടറി ദേവനന്ദ .സി .പി നന്ദിയും പറഞ്ഞു.
high achievement; Balsangham congratulates friends