---
title: "'  സ്കൗട്ട്സ് സ്നേഹ ഭവനം'; എടച്ചേരി നോർത്ത് യു പിയിലെ ഷാൽവിൻ്റെ കുടുംബത്തിന് താക്കോൽ കൈമാറി"
english_title: "handed over the keys to Shalvin's family in Edachery  North UP school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52518/handed-over-the-keys-to-shalvins-family-in-edachery-north-up-school"
published_at: "2022-07-02T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c02fb3442c5_home.jpg"
keywords: []
---

# '  സ്കൗട്ട്സ് സ്നേഹ ഭവനം'; എടച്ചേരി നോർത്ത് യു പിയിലെ ഷാൽവിൻ്റെ കുടുംബത്തിന് താക്കോൽ കൈമാറി

> **Lead Summary:** **എടച്ചേരി :** ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചോമ്പാല ലോക്കൽ അസോസിയേഷൻ വിഷൻ -2021-26 പദ്ധതി പ്രകാരം നിർമിച്ച 'സ്നേഹ ഭവനം' എടച്ചേരി നോർത്ത് യു പി സ്കൂളിലെ ഷാൽവിന്റെ കുടുംബത്തിന് നാദാപുരം എം. എൽ. എ ഇ. കെ വിജയൻ കൈമാറി.

## Article Content

**എടച്ചേരി :** ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചോമ്പാല ലോക്കൽ അസോസിയേഷൻ വിഷൻ -2021-26 പദ്ധതി പ്രകാരം നിർമിച്ച 'സ്നേഹ ഭവനം' എടച്ചേരി നോർത്ത് യു പി സ്കൂളിലെ ഷാൽവിന്റെ കുടുംബത്തിന് നാദാപുരം എം. എൽ. എ ഇ. കെ വിജയൻ കൈമാറി.

എടച്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ചോമ്പാല എഇഒ എം. ആർ വിജയൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സെക്രട്ടറി എൻ. കെ. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി.

ഡിജഒ (കോഴിക്കോട് )പി. ധനേഷ് വിശിഷ്ടാതിഥിയായിരുന്നു. എടച്ചേരി നോർത്ത് യു പി സ്കൂൾ പ്രധാനധ്യാപകൻ കെ. പവിത്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ചടങ്ങിൽ സ്നേഹ ഭവനം നിർമാണ പ്രവർത്തനം മാർഗനിർദ്ദേശം നൽകിയ എഞ്ചിനീയർ ശ്രീകുമാർ, വീട് നിർമാണ പ്രവർത്തനങൾ നടത്തിയ രാജേന്ദ്രൻ, ബിജു എന്നിവരെയും അനുമോദിച്ചുകൊണ്ട് ഉപഹാരങ്ങൾ നൽകി.

ജനപ്രതിനിധികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ്, ജില്ലാ, ലോക്കൽ അസോസിയേഷൻ പ്രതിനിധികൾ, പ്രാദേശിക രാഷ്ട്രീയ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു. ചോമ്പാല ലോക്കൽ അസോസിയേഷൻ സെക്രട്ടറി വി. കെ സതീശൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52518/handed-over-the-keys-to-shalvins-family-in-edachery-north-up-school)