---
title: "സി പി ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന് പതാക ഉയർന്നു"
english_title: "Flag hoisted for CPI Nadapuram constituency meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52563/flag-hoisted-for-cpi-nadapuram-constituency-meeting"
published_at: "2022-07-02T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c06b23d334d_cpi.jpg"
keywords: []
---

# സി പി ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന് പതാക ഉയർന്നു

> **Lead Summary:** **നാദാപുരം : **സി പി ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന് വാണിമേലിൽ തുടക്കമായി. ശനിയാഴ്ച 2 ന് കെ സി ബാലകൃഷ്ണന്റെ സ്മരണയില്‍ പുതിയങ്ങാടിയിലെ വീട്ടുവളപ്പിലെ സ്മൃതി കുടീരത്തില്‍ നിന്ന് കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് സി കെ ബാലന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതാക ജാഥ സി പി ഐ ജില്ലാ അസി സെക്രട്ടരി ടി കെ രാജന്‍ സമ്മേളന വേദിയിൽ ഏറ്റുവാങ്ങി.

## Article Content

**നാദാപുരം : **സി പി ഐ നാദാപുരം മണ്ഡലം സമ്മേളനത്തിന് വാണിമേലിൽ തുടക്കമായി. ശനിയാഴ്ച 2 ന് കെ സി ബാലകൃഷ്ണന്റെ സ്മരണയില്‍ പുതിയങ്ങാടിയിലെ വീട്ടുവളപ്പിലെ സ്മൃതി കുടീരത്തില്‍ നിന്ന് കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് സി കെ ബാലന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതാക ജാഥ സി പി ഐ ജില്ലാ അസി സെക്രട്ടരി ടി കെ രാജന്‍ സമ്മേളന വേദിയിൽ ഏറ്റുവാങ്ങി.

കുനിയില്‍ കുഞ്ഞിക്കണ്ണന്റെ സ്മരണയില്‍ വളയം അരുവിക്കരയിലെ വീട്ടുവളപ്പിലെ സ്മൃതി കുടീരത്തില്‍ നിന്ന് മഹിള സംഘം മണ്ഡലം സെക്രട്ടരി വള്ളില്‍ ഷീമയുടെ നേതൃത്വത്തില്‍ എത്തിച്ച ബാനര്‍ ജാഥ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രജീന്ദ്രന്‍ കപ്പള്ളി ഏറ്റു വാങ്ങി കെ പി മാത്യുവിന്റെ സ്മരണയില്‍ വിലങ്ങാട് സെന്ററില്‍ നിന്ന് സി പി ഐ മണ്ഡലം കമ്മറ്റി അംഗം രാജു അലക്‌സിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട കൊടി മരം സമ്മേളന നഗരിയിലെത്തിച്ചു.

സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ്ബാബു ഏറ്റു വാങ്ങി. ദീപശിഖസി കുമാരന്‍ സ്മരണയില്‍ കല്ലാച്ചിയിലെ വീട്ടു വളപ്പില്‍ നിന്ന് അത്‌ലറ്റുകള്‍ റിലേ ആയി എത്തിച്ചു. 

എ ഐ വൈ എഫ് ജില്ലാ സെക്രട്ടരി ശ്രീജിത്ത് മുടപ്പിലായി ഏറ്റു വാങ്ങി സമ്മേളന നഗരിയിൽ ജ്വലിപ്പിച്ചു. പൊതു സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ എം.ടി. ബാലൻ പതാക ഉയർത്തി.

പതാക,കൊടിമര,ബാനര്‍,ദീപശിഖാ ജാഥകള്‍ സംഗമിച്ച ശേഷം നടന്ന പൊതു സമ്മേളനം ഭക്ഷ്യ സിവില്‍ സ്‌പൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടരി അഡ്വ പി ഗവാസ് അധ്യക്ഷത വഹിച്ചു. ഇ കെ വിജയന്‍ എം എല്‍ എ,ടി കെ രാജന്‍ മാസ്റ്റര്‍, പി. സുരേഷ് ബാബു , രജീന്ദ്രൻ കപ്പള്ളി , ജലീൽ ചാലക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്ച 9 ന് പ്രതിനിധി സമ്മേളനം കുനിച്ചോത്ത് നാണു,മുണ്ടക്കല്‍ കുഞ്ഞിരാമന്‍ നഗറില്‍ സി പി ഐ സംസ്ഥാന അസി സെക്രട്ടരി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. ഐ വി കുമാരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52563/flag-hoisted-for-cpi-nadapuram-constituency-meeting)