വാണിമേൽ : വീണ്ടും അധികാരത്തിലെത്താൻ ബി ജെ പി ഹിന്ദുത്വ രാഷ്ട്ര അജണ്ടയാണ് അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിക്കുകയെന്ന് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപത്തിനാലാമത് പാർടി കോൺ ഗ്രസ്സിൻ്റെ ഭാഗമായുള്ള സിപിഐ നാദാപുരം ഏരിയാ സമ്മേളനത്തിന് വാണിമേലിൽ തുടക്കം.
കുനിച്ചോത്ത് നാണു - മുണ്ടക്കൽ കുഞ്ഞിരാമൻ നഗറിൽ നടന്ന സമ്മേളനം ദേശീയ സമിതി അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
സി.കെ ബാലൻ, സി. സുരേന്ദ്രൻ, ഷീമ വള്ളിൽ , അശ്വിൽ മനോജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന നേതാവ് എം.സി നാരായണൻ നമ്പ്യാർ പതാക ഉയർത്തി.
ഐ.വി ലീല രക്തസാക്ഷി പ്രമേയവും ടി.സുഗതൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന കൗൺസിൽ അംഗം അഡ്വ. പി വസന്തം , അഡ്വ.പി. ഗവാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഇ.കെ വിജയൻ എം എൽ എ,ടി.കെ രാജൻ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി ,സി. ശശി, പി.സുരേഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു.എം.ടി ബാലൻ സ്വാഗതം പറഞ്ഞു.
Hindustha Rashtram BJP's Next Election Agenda - Sathyan Mokeri