---
title: "സേവ് ഇന്ത്യാ മാർച്ച്; ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എസ്എഫ്ഐ "
english_title: "Save India March; SFI calls for withdrawal of national education policy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/527/save-india-march-sfi-calls-for-withdrawal-of-national-education-policy"
published_at: "2021-09-30T11:03:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61554c3ea9149_save india.jpg"
keywords: []
---

# സേവ് ഇന്ത്യാ മാർച്ച്; ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എസ്എഫ്ഐ 

> **Lead Summary:** **നാദാപുരം:** കല്ലാച്ചിമുതൽ എടച്ചേരി വരെ കാൽനടയായി വിദ്യാർത്ഥി പ്രതിഷേധം .ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കർഷകവിരുദ്ധ കാർഷികനിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ഇന്ധനവില വർധന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സേവ് ഇന്ത്യാ മാർച്ച് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:** കല്ലാച്ചിമുതൽ എടച്ചേരി വരെ കാൽനടയായി വിദ്യാർത്ഥി പ്രതിഷേധം .ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കർഷകവിരുദ്ധ കാർഷികനിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ഇന്ധനവില വർധന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സേവ് ഇന്ത്യാ മാർച്ച് സംഘടിപ്പിച്ചു.

കല്ലാച്ചിയിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എൻ സച്ചിൻ ദേവ് എം എൽ എ ജാഥ ക്യാപ്റ്റൻ പി താജുദ്ദീന് കൈമാറി ഉദ്ഘാടനം ചെയ്തു.

എ കെ ബിജിത്ത്,വി പി ഷഹറാസ്,പി താജുദ്ദീൻ, കെ ആര്യ എന്നിവർ സംസാരിച്ചു.എൻ വൈഷ്ണവ് പൈലറ്റും ,കെ ആര്യ മാനേജറും. കെ സി രഥുൻ രാജ് വൈസ് ക്യാപ്റ്റനുമായ ജാഥ കല്ലാച്ചിയിൽ നിന്നും ആരംഭിച്ച് എടച്ചേരിയിൽ സമാപിച്ചു. നാദാപുരം, പുറമേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം എച്ചേരിയിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/527/save-india-march-sfi-calls-for-withdrawal-of-national-education-policy)