നാദാപുരം : ടീസ്റ്റ സെതൽവാദിനേയും ,ആർ ബി ശ്രീകുമാറിനേയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും, കേന്ദ്ര- ഗുജറാത്ത് സർ ക്കാരുകളുകളുടെ ഭരണ കൂട ഭീകരതക്കെതി രെയും പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (ജൂലൈ 4 ) വൈകുന്നേരം 4.30 ന് കല്ലാച്ചിയിൽ പ്രതിഷേധ തെരുവ് എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു.
വലിയ ക്യാൻവാസിൽ തെരുവിൽ ഫാസിസ്റ്റ് ഭീക രതയ്ക്കെതിരായ ആശ യങ്ങൾ ഉൾകൊളുന്ന ചിത്രങ്ങൾ വരച്ചു കൊണ്ട് കലാകാരൻമാർ പ്രതിഷേധിക്കും, ഇതേ സമയം തെരുവ് യോഗവും നടക്കും ഒപ്പം കവികളും, ഗായകരും ചേർന്ന് പാട്ടുകൾ പാടും.
പ്രശസ്ത ചിത്രകാരൻമാരായ ശ്രീജിത്ത് വിലാതപുരം, രാധാകൃഷ്ണൻ വളയം, സത്യൻ നീലിമ എന്നിവർ പങ്കെടുക്കും.
പരിപാടി പുകസ കണ്ണൂർ മേഖല സെക്രട്ടറി വർഗീസ് കളത്തിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യും
Protest street tomorrow in Kalachi