---
title: "നാളെ കേക്ക് വാങ്ങു... നാദാപുരം - തലശ്ശേരി ഹണീ കേക്കിൻ്റെ ലാഭവും ജീവനക്കാരുടെ ശമ്പളവും ഇവാൻ ചികിത്സാ ഫണ്ടിലേക്ക് "
english_title: "BUY CAKE .... Nadapuram - Thalassery Honey Cake Today's Profit and Employee Salary to Evan Treatment Fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/53426/buy-cake-today-nadapuram-thalassery-honey-cake-todays-profit-and-employee-salary-to-evan-treatment-fund"
published_at: "2022-07-07T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c64e7053a3b_ivan.jpg"
keywords: []
---

# നാളെ കേക്ക് വാങ്ങു... നാദാപുരം - തലശ്ശേരി ഹണീ കേക്കിൻ്റെ ലാഭവും ജീവനക്കാരുടെ ശമ്പളവും ഇവാൻ ചികിത്സാ ഫണ്ടിലേക്ക് 

> **Lead Summary:** **നാദാപുരം : **നിങ്ങളുടെ വീട്ടിലെ സന്തോഷം ഒരു കുടുംബത്തിൻ്റെ കണ്ണീർ തുടക്കട്ടെ. നാളെ ഹണീ ക്കേക്കിൽ നിന്ന് കേക്ക് വാങ്ങൂ ...നമ്മുടെ ഇവാൻ മോന് വേണ്ടി.

## Article Content

**നാദാപുരം : **നിങ്ങളുടെ വീട്ടിലെ സന്തോഷം ഒരു കുടുംബത്തിൻ്റെ കണ്ണീർ തുടക്കട്ടെ. നാളെ ഹണീ ക്കേക്കിൽ നിന്ന് കേക്ക് വാങ്ങൂ ...നമ്മുടെ ഇവാൻ മോന് വേണ്ടി.

നാദാപുരം - തലശ്ശേരി ഹണീ കേക്കിൻ്റെ ലാഭവും ജീവനക്കാരുടെ ശമ്പളവും എസ്.എം.എ. എന്ന അപൂർവ്വ രോഗംബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒന്നരവയസ്സുകാരൻ ഇവാൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ളതാണ്.

**

നാട് നടത്തുന്ന ജനകീയ കൂട്ടായ്മയിൽ പങ്ക് ചേർന്ന് ഹണി കേക്കും. ഹണി കേക്കിൻ്റെ കല്ലാച്ചി ,തലശ്ശേരി ഔട്ട് ലെറ്റുകളുടെ ജൂലൈ 8 ൻ്റെ ലാഭവും, ജീവനക്കാരുടെ വേതനവും നൽകി ഇവാൻ്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിൽ പങ്കാളികളാകുമെന്ന് ഹണി കേക്ക് മാനേജ്മെൻറ് അറിയിച്ചു.

പാലേരിയിലെ നൗഫലിന്റെയും ജാസ്മിന്റെയും മകനായ ഇവാന്റെ ചികിത്സയ്ക്കായി 18 കോടിരൂപയാണ് വേണ്ടത്. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ധനസമാഹരണം നടക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും കേക്ക് ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ 9 1 1 4 3 1 4 3 3 1**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/53426/buy-cake-today-nadapuram-thalassery-honey-cake-todays-profit-and-employee-salary-to-evan-treatment-fund)