---
title: "സ്കൂട്ടറിൽ ലഹരി വില്പന;  ഇരിങ്ങണ്ണൂർ സ്വദേശി അറസ്റ്റിൽ"
english_title: "selling drugs on scooters; A native of Iringanur was arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/54179/selling-drugs-on-scooters-a-native-of-iringanur-was-arrested"
published_at: "2022-07-11T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb884575bc2_ARREST.jpg"
keywords: []
---

# സ്കൂട്ടറിൽ ലഹരി വില്പന;  ഇരിങ്ങണ്ണൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **സ്കൂട്ടറിൽ സഞ്ചരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന ഇരിങ്ങണ്ണൂർ സ്വദേശി അറസ്റ്റിൽ. സ്കൂൾ പരിസരത്ത് ലഹരി വസ്തുകളുടെ വിതരണമെന്ന് പരാതി.

## Article Content

**നാദാപുരം: **സ്കൂട്ടറിൽ സഞ്ചരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന ഇരിങ്ങണ്ണൂർ സ്വദേശി അറസ്റ്റിൽ. സ്കൂൾ പരിസരത്ത് ലഹരി വസ്തുകളുടെ വിതരണമെന്ന് പരാതി.

അറസ്റ്റിലായ യുവാവിൽ നിന്ന് 200 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു .ഓർക്കാട്ടേരി ടൗണിൽ പി.കെ. മെമ്മോറിയൽ യു.പി. സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെയാണ് ഇരിങ്ങണ്ണൂർ വലിയപറമ്പത്ത് അൻസാർ (36) ആണ് പിടിയിലായത്.

എടച്ചേരി സബ് ഇൻസ്പെക്ടർ എ.കെ. സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, കുട്ടികൃഷ്ണൻ, സിജു കുമാർ, സിജേഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/54179/selling-drugs-on-scooters-a-native-of-iringanur-was-arrested)