---
title: "മഴ പേമാരിയാകുന്നു; മലയോരത്തും പുഴയോരത്തും നല്ല ജാഗ്രത വേണം"
english_title: "The rain is torrential; You have to be very careful on the hill and riverside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/54183/the-rain-is-torrential-you-have-to-be-very-careful-on-the-hill-and-riverside"
published_at: "2022-07-11T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb8f4958030_vilangad.jpg"
keywords: []
---

# മഴ പേമാരിയാകുന്നു; മലയോരത്തും പുഴയോരത്തും നല്ല ജാഗ്രത വേണം

> **Lead Summary:** ** നാദാപുരം:** കനത്തുപെയ്യുന്ന മഴ പേമാരിയാകുന്നു. മലയോരത്തും പുഴയോരത്തും നല്ല ജാഗ്രത വേണം. വിലങ്ങാട് മലയോരത്ത് കനത്ത മഴയിൽ മയ്യഴിപ്പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നു.

## Article Content

** നാദാപുരം:** കനത്തുപെയ്യുന്ന മഴ പേമാരിയാകുന്നു. മലയോരത്തും പുഴയോരത്തും നല്ല ജാഗ്രത വേണം. വിലങ്ങാട് മലയോരത്ത് കനത്ത മഴയിൽ മയ്യഴിപ്പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നു.

പുഴയിലെ വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകിയതോടെ സമീപ പ്രദേശങ്ങളിലെ റോഡുകൾ പലതും തോടായിമാറി. എന്നാൽ രണ്ട് ഘട്ടങ്ങളിലായി രണ്ട് കോടിയിലധികം രൂപ ചെലവിൽ നടത്തിയ നവീകരണപ്രവർത്തനത്തെ തുടർന്ന് പുഴയുടെ ആഴം കൂടിയിട്ടുണ്ട്.

ഇത് കൊണ്ട് വെള്ളപ്പൊക്കഭീഷണി ഒരു പരിധി വരെ ഒഴിവായിട്ടുണ്ട്. കണ്ടിവാതുക്കൽ, വിലങ്ങാട് ഉൾപ്പെടെയുള്ള മലയോരമേഖലയിൽ ജനങ്ങൾ ജാഗ്രതപാലിക്കുകയാണ്. നാദാപുരം മേഖലയിലെ മലയോരപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.

താഴ്ന്നപ്രദേശങ്ങളിൽ പലയിടത്തും വെള്ളംകയറി. വളയം, ചെക്യാട്, മേഖലകളിലെ താഴ്ന്നപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

തോടുകൾ പലതും കരകവിഞ്ഞൊഴുകുകയാണ്. പാറക്കടവ്-വളയം റോഡിൽ ഗതാഗതം ദുസ്സഹമായി. പണി പൂർത്തീകരിക്കാത്ത വളയം കല്ലാച്ചി റോഡിലും യാത്രാക്ലേശം രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/54183/the-rain-is-torrential-you-have-to-be-very-careful-on-the-hill-and-riverside)