---
title: "സിപിഐഎം നാദാപുരം ഏരിയ പ്രചരണ ജാഥയ്ക്ക് അരൂരിൽ തുടക്കമായി "
english_title: "CPIM Nadapuram area campaign rally started in Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/54319/cpim-nadapuram-area-campaign-rally-started-in-arur"
published_at: "2022-07-11T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc2b45055f0_cpim.jpg"
keywords: []
---

# സിപിഐഎം നാദാപുരം ഏരിയ പ്രചരണ ജാഥയ്ക്ക് അരൂരിൽ തുടക്കമായി 

> **Lead Summary:** **നാദാപുരം : **രാഷട്രീയ നിലപാടുകൾ വിശദീകരിക്കാനുള്ള സിപിഐഎം നാദാപുരം ഏരിയ പ്രചരണ ജാഥയ്ക്ക് അരൂരിൽ തുടക്കമായി. എളയടത്ത് ജില്ലാ സിക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **രാഷട്രീയ നിലപാടുകൾ വിശദീകരിക്കാനുള്ള സിപിഐഎം നാദാപുരം ഏരിയ പ്രചരണ ജാഥയ്ക്ക് അരൂരിൽ തുടക്കമായി. എളയടത്ത് ജില്ലാ സിക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസങ്ങളിലായി ഏഴ് പഞ്ചായത്തുകളിൽ പര്യടനം നടത്തുന്ന ജാഥയ്ക്ക് ജില്ലാ കമ്മറ്റി അംഗം എ.എം റഷീദ് നേതൃത്വം നൽകും.സി.എച്ച് മോഹനനാണ് ഉപ ലീഡർ, കെ.പി പ്രദീഷ് മാനേജറും അഡ്വ. പി രാഹുൽ രാജ് പൈലറ്റുമാണ്.

ഉദ്ഘാടന പരിപാടിയിൽ ഏരിയാ സെക്രട്ടറി പി.പി ചാത്തു, ജില്ലാ കമ്മറ്റി അംഗം സുരേഷ് കൂടത്താം കണ്ടി ,എ മോഹൻ ദാസ്, കെ.പി ബാലൻ തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച്ച രാവിലെ കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച് വളയം നിരവുമ്മലിൽ സമാപിക്കും.

ബുധനാഴ്ച്ച കല്ലുനിരയിൽ നിന്ന് ആരംഭിച്ച് ഇരിങ്ങണ്ണൂരിൽ സമാപിക്കും.14 ന് തുരുത്തിയിൽ നിന്ന് തുടങ്ങി വൈകിട്ട് 4ന് നാദാപുരത്ത് ജാഥ സമാപിക്കും സമാപനം വിപി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/54319/cpim-nadapuram-area-campaign-rally-started-in-arur)