---
title: "ഓർമ്മയ്ക്കൊരാണ്ട്; പുതിയോട്ടിൽകുഞ്ഞിരാമൻ്റെ സ്മരണ പുതുക്കി"
english_title: "Remembrance of Kunjiraman was renewed in Puthiot"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/55040/remembrance-of-kunjiraman-was-renewed-in-puthiot"
published_at: "2022-07-15T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0dcfc0a0c2_puthiyottil_kunjiraman_anusmaranam.jpg"
keywords: []
---

# ഓർമ്മയ്ക്കൊരാണ്ട്; പുതിയോട്ടിൽകുഞ്ഞിരാമൻ്റെ സ്മരണ പുതുക്കി

> **Lead Summary:** **നാദാപുരം: ** വിഷ്ണുമംഗലത്ത് സി പി ഐ എം പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പുതിയോട്ടിൽകുഞ്ഞിരാമൻ്റെ വേർപാടിന് ഒരു വർഷം തികഞ്ഞു.

## Article Content

**നാദാപുരം: ** വിഷ്ണുമംഗലത്ത് സി പി ഐ എം പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പുതിയോട്ടിൽകുഞ്ഞിരാമൻ്റെ വേർപാടിന് ഒരു വർഷം തികഞ്ഞു.

ഒന്നാമത് ചരമവാർഷിക ദിനം സി പി ഐ എം വിഷ്ണുമംഗലം വെസ്റ്റ് ബ്രാഞ്ചിന്റ നേതൃത്വത്തിൽ ആചരിച്ചു. പ്രഭാതഭേരിയം പുഷ്പ്പാർച്ചനയും നടന്നു. വിഷ്ണുമംഗലത്തെ വീട്ടിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.രാജൻ അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി മെമ്പർ വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എരിയാ കമ്മിറ്റി അംഗങ്ങളായ എ മോഹൻദാസ്, കെ പി കുമാരൻ മാസ്റ്റർ ശ്യാമള ടീച്ചർ എന്നിവർ സംസാരിച്ചു. വിഷ്ണുമംഗലം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വേണു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/55040/remembrance-of-kunjiraman-was-renewed-in-puthiot)