---
title: "സെക്ടർ സാഹിത്യോത്സവ്; കലാ കിരീടത്തിൽ മുത്തമിട്ട് ടീം മുളിവയൽ"
english_title: "SSF Vanimel Sector Literary Festival '22 concluded at Mulivayal."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/55609/ssf-vanimel-sector-literary-festival-22-concluded-at-mulivayal"
published_at: "2022-07-18T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4bb4de58e5_ssf_sahithyolsavam.jpg"
keywords: []
---

# സെക്ടർ സാഹിത്യോത്സവ്; കലാ കിരീടത്തിൽ മുത്തമിട്ട് ടീം മുളിവയൽ

> **Lead Summary:** **വാണിമേൽ: **എസ് എസ് എഫ് വാണിമേൽ സെക്ടർ സാഹിത്യോത്സവ് '22 മുളിവയലിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ എട്ട് യൂണിറ്റുകളിൽ നിന്നുമായി ഇരുന്നോറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു.

## Article Content

**വാണിമേൽ: **എസ് എസ് എഫ് വാണിമേൽ സെക്ടർ സാഹിത്യോത്സവ് '22 മുളിവയലിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ എട്ട് യൂണിറ്റുകളിൽ നിന്നുമായി ഇരുന്നോറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു.

വൈകീട്ട് നടന്ന ഇശൽ വിരുന്നിൽ സ്റ്റേറ്റ് സാഹിത്യോത്സവ് പ്രതിഭകൾ പങ്കെടുത്തു. 8 യൂണിറ്റുകളിൽ നിന്നും യഥാക്രമം മുളിവയൽ, വെള്ളിയോട്, വാണിമേൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

സമാപന സംഗമത്തിൽ എസ് വൈ എസ് നാദാപുരം സോൺ സെക്രട്ടറി ഹസൈനാർ മദനി പുതുക്കയം, കേരളാ മുസ്‌ലിം ജമാഅത്ത് സർക്കിൾ ഫിനാൻസ് സെക്രട്ടറി സൂപി ഹാജി മുളിവയൽ, അബ്ബാസ് ഹാജി മുളിവയൽ, മുഹമ്മദലി മാസ്റ്റർ ചേലമുക്ക്,യാമീൻ ഭൂമിവാതുക്കൽ, അസ്മിൽ മുളിവയൽ എസ് എസ് എഫ് നാദാപുരം ഡിവിഷൻ ഭാരവാഹികളായ സുറാഖത്ത് നാദാപുരം, ഫിജിഹാസ് കുളങ്ങരത്ത്,റഈസ് ചേലമുക്ക്, തുടങ്ങിയവർ സംബന്ധിച്ചു. ശാഫി സഖാഫി പുതുക്കയം സ്വാഗതവും, മഹബൂബ് മുളിവയൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/55609/ssf-vanimel-sector-literary-festival-22-concluded-at-mulivayal)