---
title: "അധികൃതർക്ക് അനക്കമില്ല;  നാദാപുരം ആശുപത്രി മുന്നിലൂടെ കക്കൂസ് മലിന്യമൊഴുകുന്നു "
english_title: "The authorities are unmoved; Toilet waste flows in front of Nadapuram Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/56008/the-authorities-are-unmoved-toilet-waste-flows-in-front-of-nadapuram-hospital"
published_at: "2022-07-19T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6c91eae670_waste_water_4.jpg"
keywords: []
---

# അധികൃതർക്ക് അനക്കമില്ല;  നാദാപുരം ആശുപത്രി മുന്നിലൂടെ കക്കൂസ് മലിന്യമൊഴുകുന്നു 

> **Lead Summary:** **നാദാപുരം : **ആരോഗ്യ പ്രവർത്തകരുടെ മൂക്കിന് മുകളിൽ കൂടി മലിനജലം ഒഴുക്കിവിട്ടിട്ടും അധികൃതർക്ക് അനക്കമില്ല. നാദാപുരം ഗവൺമെൻ്റ് ആശുപത്രിയുടെ മുന്നിലെ സംസ്ഥാന പാതയിലാണ് കക്കൂസ് മലിനജലമുൾപ്പെടെ ഓവുചാൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നത്.

## Article Content

**നാദാപുരം : **ആരോഗ്യ പ്രവർത്തകരുടെ മൂക്കിന് മുകളിൽ കൂടി മലിനജലം ഒഴുക്കിവിട്ടിട്ടും അധികൃതർക്ക് അനക്കമില്ല. നാദാപുരം ഗവൺമെൻ്റ് ആശുപത്രിയുടെ മുന്നിലെ സംസ്ഥാന പാതയിലാണ് കക്കൂസ് മലിനജലമുൾപ്പെടെ ഓവുചാൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നത്.

ആശുപത്രി പരിസരത്ത് മലിനജലം തളം കെട്ടി നിന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. ആശുപത്രിക്ക് മുമ്പിലുടെ മൂക്ക് പൊത്തി നടക്കേണ്ട സ്ഥിതി ആയിട്ട് ദിവസങ്ങൾ ആയി.

എന്നാൽ ആരോഗ്യ വകുപ്പോ, പഞ്ചായത്തോ അറിഞ്ഞമട്ടില്ല. വാഹനങ്ങൾ പോകുമ്പോൾ മലിനജലം യാത്രക്കാരുടെ മേൽ തെറിക്കാറുമുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറെ നിരവധി തവണ നാട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.

സമീപത്തെ ലോഡ്ജിലേയും മറ്റും കക്കൂസ് മലിനജലമാണ് ഓവുചാലിലേക്ക് ഒഴുകുന്നത്. കക്കംവെള്ളി ത്തോട്ടിeലക്ക് ഒഴുകിയിരുന്ന മലിനജല മാണ് റോഡ് വെട്ടിയപ്പോൾ ഓവുചാൽ മണ്ണ്നിറഞ്ഞ് റോഡിൽ കെട്ടിക്കിടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/56008/the-authorities-are-unmoved-toilet-waste-flows-in-front-of-nadapuram-hospital)