---
title: "നാദാപുരത്തെ 13.45 കോടി രൂപയുടെ വികസന പദ്ധതിക്ക്‌ അംഗീകാരം"
english_title: "13.45 crore development project in Nadapuram approved"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/56896/1345-crore-development-project-in-nadapuram-approved"
published_at: "2022-07-23T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dc32efe0659_vv_muhammedali.jpg"
keywords: []
---

# നാദാപുരത്തെ 13.45 കോടി രൂപയുടെ വികസന പദ്ധതിക്ക്‌ അംഗീകാരം

> **Lead Summary:** **നാദാപുരം: **ഗ്രാമ പഞ്ചായത്തിന്റെ 2022-23 വർഷത്തെ 13.45 കോടി രൂപയുടെ വികസന പദ്ധതികൾക്ക്‌ ജില്ല പ്ലാനിംഗ്‌ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

## Article Content

**നാദാപുരം: **ഗ്രാമ പഞ്ചായത്തിന്റെ 2022-23 വർഷത്തെ 13.45 കോടി രൂപയുടെ വികസന പദ്ധതികൾക്ക്‌ ജില്ല പ്ലാനിംഗ്‌ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

പാശ്ചാത്തല സൗകര്യത്തിനും പാർപ്പിടത്തിനും മുന്തിയ പരിഗണനയുള്ള പദ്ധതിയിൽ നാദാപുരം ബസ്‌ സ്റ്റാന്റ് കം ഷോപ്പിംഗ്‌ കോംപ്ലക്സ്‌ പുതുക്കിപ്പണിയൽ, നാദാപുരം മത്സ്യ മാർകറ്റ് നവീകരണം, നാദാപുരത്ത് റഫറൻസ്‌ ലൈബ്രറി നിർമ്മാണം എന്നിവ ബഹു വർഷ പദ്ധതികളാണ്.

ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് ആധുനിക വൽകരിച്ച്‌ നവീകരണം നടത്തുന്നതും അംഗീകരിച്ചിട്ടുണ്ട്‌. മെയിന്റൻസ്‌ ഗ്രാന്റ്‌ ഗണ്യമായി സർക്കാർ വെട്ടിക്കുറച്ചെങ്കിലും 3 കോടി രൂപ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

ലൈദഫ്‌ പട്ടിക അന്തിമമായി അംഗീകരിച്ചാൽ ആദ്യത്തെ 100 ‌ഗുണഭോക്താക്കൾക്ക്‌ വീട് നൽകുന്നതിന് ഭരണ സമിതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്‌. ഈ വർഷം72.73 ലക്ഷം രൂപയാൺ പാർപ്പിട മേഖലയിൽ അംഗീകരിച്ചിട്ടുള്ള തുക.

ശുചിത്വ - മാലിന്യ പരിപാലനത്തിനായി 1 കോടി രൂപയുടെ പദ്ധതികളും കുടിവെള്ള മേഖലയിൽ 20 പദ്ധതികളുടെ അറ്റകുറ്റപണിക്കും പൂർത്തീകരണത്തിനുമായി 69.47 ലക്ഷം രൂപയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

വീടുകളിൽ റിംഗ്‌ കമ്പോസ്റ്റ്‌ വിതരണം, ടേക്ക്‌ എ ബ്രേക്ക്‌ നിർമ്മാണം, മിനി എം സി എഫ് നിർമ്മാണം തുടങ്ങിയ പാദ്ധതികളാണ് മാലിന്യ സംസ്കരണ മേഖലയിലെപ്രധാന നിർമ്മാണ പദ്ധതികൾ. കല്ലാച്ചി നാദാപുരം ടൗണുകളിൽ ലൈസ്‌ ബിന്നുകളും സ്ഥാപിക്കും. 14 ആം പഞ്ച വത്സര‌പദ്ധതി രൂപീകരണത്തിന് ജനുവരി മുതൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടത്തിയത്‌.

ഗ്രാമീണ തലത്തിലും ഉദ്യോഗതലത്തിലും വികസന പ്രവർത്തകർക്കിടയിലും ഭരണ സമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടത്തി.പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സർവ്വേ നടത്തി വികസന പരിപ്രേക്ഷ്യവും വികസന പ്രശ്നങ്ങളും കണ്ടെത്തി.

സ്റ്റാറ്റസ്‌ റിപ്പോർട്ട് ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്‌. സമയ ബന്ധിതമായി ‌ പദ്ധതി തയ്യറാക്കാൻ സഹായിച്ച നിർവ്വഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ,ആസൂത്രണ സമിതി അംഗങ്ങൾ പൊതുജനങ്ങൾ,വികസന സമിതി ഭാരവാഹികൾ എന്നിവർക്ക്‌ ഭരണ സമിതി യോഗം നന്ദി രേഖപ്പെടുത്തി.

പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷം വഹിച്ചു.വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ , സ്ഥിരം സമിതി ഭാരവാഹികളായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർ ദൗസ്‌ , പ്ലാൻ കോ ഓഡിനേറ്റർ കൂടിയായ സെക്രടറി ടി ഷാഹുൽ ഹമീദ്‌,പി പി ബാലകൃഷ്ണൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/56896/1345-crore-development-project-in-nadapuram-approved)