---
title: "കാർ തകർത്ത് രക്ഷിച്ചു; കുറ്റ്യാടി ചുരത്തിന് സമീപത്ത് യുവാവ് യുവാവ് തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു"
english_title: "Car smashed and rescued; A young man tried to set himself on fire near Kuttadi pass"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5734/car-smashed-and-rescued-a-young-man-tried-to-set-himself-on-fire-near-kuttadi-pass"
published_at: "2021-10-17T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c58e31c723_suicide attempt.jpg"
keywords: []
---

# കാർ തകർത്ത് രക്ഷിച്ചു; കുറ്റ്യാടി ചുരത്തിന് സമീപത്ത് യുവാവ് യുവാവ് തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു

> **Lead Summary:** ** നാദാപുരം: **കാറിനുള്ളില്‍ വെച്ച്‌ പെട്രോേള്‍ ഒഴിച്ച്‌ തീ കൊളുത്തിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. കുറ്റ്യാടി ചുരത്തിന് സമീപത്ത് യുവാവ് യുവാവ് തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് സംഭവം. കാറിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തി ഇയാളെ രക്ഷപ്പെടുത്തി.

## Article Content

** നാദാപുരം: **കാറിനുള്ളില്‍ വെച്ച്‌ പെട്രോേള്‍ ഒഴിച്ച്‌ തീ കൊളുത്തിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. കുറ്റ്യാടി ചുരത്തിന് സമീപത്ത് യുവാവ് യുവാവ് തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. ഞയറാഴ്ച്ച വൈകിട്ടാണ് സംഭവം. കാറിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തി ഇയാളെ രക്ഷപ്പെടുത്തി.

യുവാവിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധി തവണ ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ഇയാള്‍ പേരോ മേല്‍വിലാസമോ പറയാന്‍ തയ്യാറായിട്ടില്ല. നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്താണ് ഇയാളെ പുറത്തെടുത്തത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5734/car-smashed-and-rescued-a-young-man-tried-to-set-himself-on-fire-near-kuttadi-pass)