---
title: "എഫ്.സി മഞ്ഞപ്പള്ളിക്ക് കിരീടം; ഡി.വൈ.എഫ്.ഐ ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു "
english_title: "FC Manjappalli wins title; DYFI football tournament concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5735/fc-manjappalli-wins-title-dyfi-football-tournament-concludes"
published_at: "2021-10-17T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c5b1fceed5_FC Manjappalli.jpg"
keywords: []
---

# എഫ്.സി മഞ്ഞപ്പള്ളിക്ക് കിരീടം; ഡി.വൈ.എഫ്.ഐ ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു 

> **Lead Summary:** ഇരിങ്ങണ്ണൂർ: സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനത്തിനോട് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ സൗത്ത് യൂനിറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.20 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എഫ്.സി മഞ്ഞപ്പള്ളി ടീം വിജയിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനത്തിനോട് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ സൗത്ത് യൂനിറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.20 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എഫ്.സി മഞ്ഞപ്പള്ളി ടീം വിജയിച്ചു.

എഫ്.ആർ.സി നാദാപുരം റോഡ് ടീം റണ്ണറപ്പായി. അരുൺ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങണ്ണൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എം.ഗീത ഉദ്ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ മേഖല സെക്രട്ടറി മിഥുൻ സമ്മാനദാനം നിർവഹിച്ചു. യൂനിറ്റ് സെക്രട്ടറി രജീഷ്.എൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5735/fc-manjappalli-wins-title-dyfi-football-tournament-concludes)