---
title: "ലോക കാഴ്ച ദിനം; കാഴ്ച പരിശോധനയും ബോധവൽക്കരണവും "
english_title: "World Sight Day; Visual inspection and awareness."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5736/world-sight-day-visual-inspection-and-awareness"
published_at: "2021-10-17T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c5d483132d_muhammed ali.jpg"
keywords: []
---

# ലോക കാഴ്ച ദിനം; കാഴ്ച പരിശോധനയും ബോധവൽക്കരണവും 

> **Lead Summary:** **നാദാപുരം: ** ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് , കുമ്മംങ്കോട് സൗത്ത് സ്കുളിൽ കാഴ്ച പരിശോധന ,ബോധവൽക്കരണം ,ജീവിത ശൈലീ രോഗ നിർണ്ണയം എന്നിവ നടത്തി. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആയിഷ ഗഫൂറിൻ്റെ അധ്യക്ഷതയിൽ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം: ** ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് , കുമ്മംങ്കോട് സൗത്ത് സ്കുളിൽ കാഴ്ച പരിശോധന ,ബോധവൽക്കരണം ,ജീവിത ശൈലീ രോഗ നിർണ്ണയം എന്നിവ നടത്തി. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആയിഷ ഗഫൂറിൻ്റെ അധ്യക്ഷതയിൽ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവ്വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ- നാസർ, പഞ്ചായത്ത് മെമ്പർ വി.അബ്ദുൽ ജലീൽ ,വാർഡ് കൺവീനർ അയ്യൂബ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പക്റ്റർ സുരേന്ദ്രൻ കല്ലേരി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പക്റ്റർ കെ.കെ.. കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

ഒഫ്താൽ മിക് അസിസ്റ്റൻ്റ് സുബിൻ ,ജെ പി എച്ച് എൻ സീന , നീതു, അനുശ്രി, ആശാ വർക്കർമാർ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5736/world-sight-day-visual-inspection-and-awareness)