പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി ഏറ്റെടുത്തു

പൊതു സ്വത്ത് തന്നെ; മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ കർമ്മസമിതി ഏറ്റെടുത്തു
Jul 31, 2022 10:25 AM | By Anjana Shaji

വളയം : കോടികൾ വിലവരുന്ന പൊതു പുറമ്പോക്ക് ഭൂമിയായ മഞ്ഞപ്പള്ളി മൈതാനം നാട്ടുകാരുടെ നേതൃത്വത്തിലുള്ള കർമ്മസമിതി ഏറ്റെടുത്തു.

ജനപ്രതിനിധികളും സർവ്വകക്ഷി രാഷട്രീയ നേതാക്കളും നാട്ടുകാരും ഉൾപ്പെടെ നൂറിലധികം പേർ ഇന്ന് രാവിലെ ഇവിടെ എത്തി നാടിൻ്റെ അവകാശ പ്രഖ്യാപനം നടത്തി.

തുടർന്ന് ഗ്രൗണ്ടിൻ്റ ഒരു ഭാഗത്തുള്ള കാടുകൾ വെട്ടിമാറ്റി നാല് ജെ സിബികൾ ഉപയോഗിച്ച് ഭൂമി നിരപ്പാക്കി. ജന്മി നാടുവായി കാലത്ത് ആയഞ്ചേരി കോവിലകം കൈവശം വെച്ച പൊന്നും വിലയുള്ള മൂന്നര ഏക്കർ ഭൂമിയുടെ പകുതി ഭാഗത്തോളം നാട്ടുകാർ കളിസ്ഥലമായി ഉപയോഗിക്കുകയാണ്.

എന്നാൽ വ്യാജരേഖകൾ ഉണ്ടാക്കിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചും ഭൂമി തട്ടിയെടുക്കാൻ ഒരു സംഘം പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്.

എന്നാൽ നാട്ടുകാരുടെ പ്രതിരോധത്തിന് മുമ്പിൽ ഈ നീക്കം പലപ്പൊഴും പരാജയപ്പെടുകയായിരുന്നു. ചില റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വീണ്ടും ഭൂമി കൈവശപ്പെടുത്താനുള്ള നീക്കം തുടങ്ങിയതോടെയാണ് മഞ്ഞപ്പള്ളി ഭൂമി സംരക്ഷണ സമിതി പ്രവർത്തനം വീണ്ടും സജീവമാക്കിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് രക്ഷാധികാരിയും കെ.പി കുമാരൻ ജനറൽ കൺവീനറും സുനിൽ കാവുന്തറ ചെയർമാനുമായി പുന: സംഘടിപ്പിച്ച കർമ്മസമിതിയാണ് ഭൂമി സംരക്ഷിക്കാനുള്ള പ്രവർത്തനമാരംഭിച്ചത്.

ഒരിഞ്ച് ഭൂമി പോലും ഭൂമാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ഭൂമി സംരക്ഷണ സമിതിയുടെ രക്ഷാധികാരികളായ കെ.പി പ്രദീഷും പി കുമാരനും ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

എ.കെ രവീന്ദ്രൻ, പി.പി അനൂപ് ,ഗിരീശൻ,ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ എന്നിവരും ഭൂമി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Common property itself; The Karma Samiti of the natives took over the Manjapalli Maidan

Next TV

Related Stories
അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി

Aug 10, 2022 08:21 AM

അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷൻ നടപടികൾ...

Read More >>
മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ

Aug 1, 2022 10:21 AM

മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി നാട്ടുകാർ

മല കയറാൻ... കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡ് ഗതാഗതയോഗ്യമാക്കി...

Read More >>
രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ

Jul 25, 2022 04:13 PM

രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ അപകടാവസ്ഥയിൽ

രക്ഷാ കവചമില്ല; ഇയ്യംകോട് പുഷ്പ ഗ്യാസ് ട്രാൻസ്ഫോർമർ...

Read More >>
ട്രൂവിഷൻ ഇംപാക്റ്റ്;  മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത് നടപടി

Jul 20, 2022 06:46 PM

ട്രൂവിഷൻ ഇംപാക്റ്റ്; മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത് നടപടി

ട്രൂവിഷൻ ഇംപാക്റ്റ്; മലിനജലം പുറത്തേക്കൊഴുകിയ കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത്...

Read More >>
ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ നിർമ്മിക്കും

Jul 19, 2022 05:15 PM

ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ നിർമ്മിക്കും

ആനയടി മാതൃക; ചേലക്കാട് - വില്യാപ്പള്ളി-വടകര റോഡ് എഫ് ഡി ആർ സാങ്കേതിക വിദ്യയിൽ...

Read More >>
ഇനിയാരെ 'കാട്ടാനാ' മലയോരത്തെ കർഷക കണ്ണീർ ആര് തുടക്കും

Jul 19, 2022 07:21 AM

ഇനിയാരെ 'കാട്ടാനാ' മലയോരത്തെ കർഷക കണ്ണീർ ആര് തുടക്കും

ഇനിയാരെ 'കാട്ടാനാ' മലയോരത്തെ കർഷക കണ്ണീർ ആര്...

Read More >>
Top Stories