Aug 1, 2022 10:21 AM

വളയം : മലകയറാനുള്ള ദുരിതം അധികൃതർ കണ്ടില്ല. കുഴികൾനിറഞ്ഞ് യാത്രാദുരിതം രൂക്ഷമായ റോഡ് നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.

ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ നാലാംവാർഡിൽപ്പെട്ട കാലിക്കൊളുമ്പ് -കണ്ടിവാതുക്കൽ റോഡാണ് ഗതാഗതയോഗ്യമാക്കിയത്.

കണ്ടിവാതുക്കൽ മലയോരത്തെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടുന്ന ഏകവഴിയാണിത്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകളും ചെറുകാറുകളുമടക്കം മല കയറാൻ ഏറെ ബുദ്ധിമുട്ടി.

ഒട്ടേറെത്തവണ അധികൃതരോട് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പറഞ്ഞെങ്കിലും പരിഹാരം കണ്ടിരുന്നില്ല. മലയോരത്ത് ശക്തമായ മഴകൂടി പെയ്തോടെ വാഹനയാത്ര നിലയ്ക്കുമെന്ന സ്ഥിതിയായി.

തുടർന്ന് എളമ്പ, കണ്ടിവാതുക്കൽ പ്രദേശങ്ങളിലെ നാട്ടുകാർ യോഗംചേരുകയും വിദ്യാർഥികൾക്കടക്കം ഏകാശ്രയമായ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ രംഗത്തിറങ്ങുകയായിരുന്നു.

ഞായറാഴ്ച എളമ്പമുതൽ കണ്ടിവാതുക്കൽവരെയുള്ള ഭാഗങ്ങളിലെ കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചു.

To climb the mountain... the locals have made the Kalikolump-Kandiwathukkal road passable

Next TV

Top Stories