---
title: "വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം - സിപിഐ എം "
english_title: "Valayam Govt. Hospital treatment should be started - CPI (M)"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5872/valayam-govt-hospital-treatment-should-be-started-cpi-m"
published_at: "2021-10-18T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d6c87d0b0b_cpim valayam.jpg"
keywords: []
---

# വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം - സിപിഐ എം 

> **Lead Summary:** **വളയം**: മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സിപിഐ എം വളയം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. നിരവുമ്മൽ കെ.വി കണ്ണൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മറ്റി അംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം**: മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സിപിഐ എം വളയം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. നിരവുമ്മൽ കെ.വി കണ്ണൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മറ്റി അംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു.

കെ.എൻ ദാമോദരൻ അധ്യക്ഷനായി. കെ.വിനോദൻ രക്തസാക്ഷി പ്രമേയവും പി.പി അനിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി എം. ദിവാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി പി.പി ചാത്തു, ഏരിയാ കമ്മറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, ടി.പ്രദീപ്, കെ.കെ ദിനേശൻ, കെ.പി പ്രദീഷ് എന്നിവർ സംസാരിച്ചു. എൻ.പി കണ്ണൻ മാസ്റ്റർ പതാക ഉയർത്തി. പി.പി ജിനീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5872/valayam-govt-hospital-treatment-should-be-started-cpi-m)