Aug 1, 2022 03:18 PM

നാദാപുരം : ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം ഫ്രഷ് കട്ട് ഓർഗാനിക്ക് പ്രോഡക്റ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ കോഴിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതിക്ക് നാദാപുരത്ത് തുടക്കമായി.

നാദാപുരത്തെ 12 കോഴി കടകളിൽനിന്നുള്ള മാലിന്യം ബോക്സിൽ ശേഖരിച്ച് ,ഫ്രീസിംഗ് സംവിധാനമുള്ള പ്രത്യേക വാഹനത്തിൽ താമരശ്ശേരിയിലേ പ്ലാന്റിലേക്ക് കൊണ്ടുപോകും ,അവിടെ വെച്ച് മൃഗങ്ങൾക്കുള്ള തീറ്റ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു കിലോ മാലിന്യത്തിന് അഞ്ച് രൂപ കച്ചവടക്കാരിൽ നിന്ന് കമ്പനി ഈടാക്കുകയും പ്രസ്തുത തുകയിൽ നിന്ന് 30 പൈസ പഞ്ചായത്തിന് നൽകുകയും ചെയ്യും .

പ്രതിദിനം 250 മുതൽ 300 കിലോ കോഴി മാലിന്യമാണ് നാദാപുരത്ത് നിന്ന് ശാസ്ത്രീയമായി സംസ്കരിക്കുവാൻ പോകുന്നത്.


പരിപാടിയിൽ മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രത്യേക ബോക്സ് കോഴി കടക്കാർക്ക് നൽകി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ്ബാബു ,ഫ്രഷ് കട്ട് ജനറൽ മാനേജർ യൂജിൻ ജോൺസൺ ,കമ്പനി പ്രതിനിധി കെ റിജേഷ് ,കോഴി കച്ചവടക്കരായ അസീസ് മനോളി ,റാഹിദ് കല്ലാച്ചി ,ഹാരിസ് പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു.

പരിപാടി ആരംഭിക്കുന്നതിനു മുൻമ്പായി കോഴി കച്ചവടക്കാരുടെ യോഗം പഞ്ചായത്തിൽ വിളിച്ച് ചേർത്തിരുന്നു .

Poultry waste; Scientific processing project started in Nadapuram

Next TV

Top Stories