---
title: "ജാഗ്രത തുടരണം; ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കാലാവസ്ഥ വകുപ്പ് "
english_title: "Vigilance must continue; Meteorological Department warns of declining rainfall in district"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5875/vigilance-must-continue-meteorological-department-warns-of-declining-rainfall-in-district"
published_at: "2021-10-18T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d72920e43d_rain.jpg"
keywords: []
---

# ജാഗ്രത തുടരണം; ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കാലാവസ്ഥ വകുപ്പ് 

> **Lead Summary:** **നാദാപുരം**: ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്ന് (ഒക്ടോബർ 19)ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

**നാദാപുരം**: ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്ന് (ഒക്ടോബർ 19)ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നേരിയ തോതിലേ മഴക്ക് സാധ്യതയുള്ളൂ. 20, 21, 22 തിയ്യതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20, 22 തീയ്യതികളിൽ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാണ്.

അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് സാധാരണ നിലയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5875/vigilance-must-continue-meteorological-department-warns-of-declining-rainfall-in-district)