---
title: "കോളനിവാസികളെ മാറ്റിപാർപ്പിച്ചു; കണ്ണവത്ത് ഉരുൾ പൊട്ടിയതായി അഭ്യൂഹം"
english_title: "The rain is heavy; The colonists were relocated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/58865/the-rain-is-heavy-the-colonists-were-relocated"
published_at: "2022-08-02T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8909db339b_velangad_puzha.jpg"
keywords: []
---

# കോളനിവാസികളെ മാറ്റിപാർപ്പിച്ചു; കണ്ണവത്ത് ഉരുൾ പൊട്ടിയതായി അഭ്യൂഹം

> **Lead Summary:** **നാദാപുരം: **കണ്ണവം വനത്തിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹത്തിനിടെ പുഴയിൽ ശക്തമായ വെള്ളപ്പൊക്കം. കോളനിവാസികളെ മാറ്റിപാർപ്പിച്ചു.

## Article Content

**നാദാപുരം: **കണ്ണവം വനത്തിൽ ഉരുൾ പൊട്ടിയതായി അഭ്യൂഹത്തിനിടെ പുഴയിൽ ശക്തമായ വെള്ളപ്പൊക്കം. കോളനിവാസികളെ മാറ്റിപാർപ്പിച്ചു.

വിലങ്ങാട് ഭാഗത്ത് ഇന്നലെ രാത്രി ശക്തമായ മഴ, ഉരുട്ടി പാലത്തിന് മുകളിൽ വെള്ളം കയറി. പാലം അടച്ചു. വിലങ്ങാട് ഭാഗങ്ങളിൽ ശക്തമായ മഴയെ തുടർന്ന് അടുപ്പിൽ കോളനിയിൽ ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുന്നു.

ഉരുട്ടി പാലത്തിനു മുകളിൽ കൂടി വെള്ളം ഒഴുകുന്നു. രാത്രിയിൽ വാഹനം പോകാതെ അടച്ചിരുന്നു.

ആഗസ്ത് 9 ന്റെ യൂത്ത് അസംബ്ലി വിജയിപ്പിക്കും

**

നാദാപുരം : **ആഗസ്ത് 9 ന് ക്വിറ്റിന്ത്യദിനത്തിൽ ഭരണഘടനയെ സംരക്ഷിക്കുക ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എൽ.വൈ.ജെ.ഡി കണ്ണൂരിൽ നടത്തുന്ന യൂത്ത് അസംബ്ലി വിജയിപ്പിക്കാൻ നാദാപുരം മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട് യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കെ.രജീഷ് , പ്രജീഷ് വള്ളിൽ , ടി.വാസു, ശ്രീജിത്ത് .പി ,പ്രകാശൻ .എൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/58865/the-rain-is-heavy-the-colonists-were-relocated)