Aug 2, 2022 10:38 AM

നാദാപുരം : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് എഐസിസി യുടെ നിർദേശപ്രകാരം നടക്കുന്ന " സ്വാതന്ത്ര്യ അഭിമാന യാത്ര "യ്ക്ക് ഒരുക്കങ്ങൾ തുടങ്ങി.

ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിൽ 9 മുതൽ 14 വരെ നടക്കുന്ന പദയാത്ര 13 ന് 3 മണിക്ക് ഓർക്കാട്ടേരിയില്‍ നിന്നും ആരംഭിച്ച് 6 മണിക്ക് നാദാപുരത്ത് സമാപിക്കും.

പദയാത്രയിൽ സ്ഥിരാംഗങ്ങൾക്ക് പുറമെ 1000 പ്രവർത്തകർ പങ്കെടുക്കും. ജാഥ നാദാപുരം നിയോജകമണ്ഡലത്തിൽ പ്രവേശിക്കുമ്പോൾ എടച്ചേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്വീകരിക്കും.

സ്വീകരണപരിപാടികളും നാദാപുരത്തെ സമാപന സമ്മേളനവും വിജയിപ്പിക്കാൻ നാദാപുരത്ത് ചേർന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു.അഡ്വ. ഐ മൂസ്സ പരിപാടികൾ വിശദീകരിച്ചു.

സിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. വി എം ചന്ദ്രൻ ,കെ പി രാജൻ, കെ ടി ജയിംസ്, ആവോലം രാധാകൃഷ്ണൻ , മോഹനൻ പാറക്കടവ് , അഡ്വ. എ സജീവൻ, കോരങ്കേട്ട് മൊയ്തു അഡ്വ.കെ.എം രഘുനാഥ് എന്നിവർ പ്രസംഗിച്ചു.

സി വി കുഞ്ഞികൃഷ്ണൻ (ചെയർമാൻ), അഡ്വ.. സജീവൻ ക്രൺവീനർ), കെ എം രഘുനാഥ് (ഖജാൻജി ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപികരിച്ചു.

ഇ വി കുമാരാൻ സ്മാരക ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു


എടച്ചേരി : പ്രമുഖ സഹകാരിയും മുൻ എം എൽ എയു മായ ഇ വി കുമാരന്റെ സ്മരണാർത്ഥം എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ വിതരണം ചെയ്തു.

ബി.എസ്.സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അശ്വിൻ ബി.ആർ എം.ബി.ബി.എസ് കോഴിക്കോട് മെഡിക്കൽ കോളജ് ടോപ് സ്കോറർ റിയാ ഫാത്തിമ, എം.എസ്.സി സൈക്കോളജി റാങ്ക് ജേതാവ് ഷൈൻ ശ്രീനാഥ് എന്നിവർക്കും എം.എൽ.എ ഉപഹാരങ്ങൾ നൽകി.

ബേങ്ക് പ്രസിഡന്റ് പി.കെ.ബാലൻ അധ്യക്ഷത വഹിച്ചു വി.പി. കുഞ്ഞികൃഷ്ണൻ വി. കു ഞ്ഞിക്കണ്ണൻ സുരേഷ് ബാബു മണിയലത്ത് , ടി വി ഗോപാലൻ ടി.കെ അമ്മത് വത്സരാജ് മണലാട്ട് ,സി.സുരേന്ദ്രൻഎം.കെ.പ്രേംദാ സ് , രാജീവ് വള്ളിൽ , ദിനേ ശൻ സി.കെ എന്നിവർ സംസാരിച്ചു.

സെക്രട്ടറി ഒ.പി നിധീഷ് സ്വാഗതവും വൈ.പ്രസിഡണ്ട് കെ.ടി.കെ കൃ ഷ്ണൻ നന്ദിയും പറഞ്ഞു.

Freedom Pride Journey; A thousand people will be mobilized under the leadership of Praveen Kumar

Next TV

Top Stories