---
title: "സ്ക്കൂളുകൾ തുറക്കുന്നു; ഒരുക്കങ്ങൾ വിലയിരുത്താൻ നാദാപുരം മണ്ഡലം തല യോഗം ചേർന്നു "
english_title: "Schools open; The Nadapuram constituency head meeting was convened to assess the preparations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/5890/schools-open-the-nadapuram-constituency-head-meeting-was-convened-to-assess-the-preparations"
published_at: "2021-10-18T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d80eeacc0e_meeting.jpg"
keywords: []
---

# സ്ക്കൂളുകൾ തുറക്കുന്നു; ഒരുക്കങ്ങൾ വിലയിരുത്താൻ നാദാപുരം മണ്ഡലം തല യോഗം ചേർന്നു 

> **Lead Summary:** **നാദാപുരം: ** നവംബർ ഒന്നിന് സ്ക്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ നാദാപുരം മണ്ഡലം തല യോഗം ചേർന്നു. നാദാപുരം ബി.ആർ.സി ഹാളിൽ ചേർന്ന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: ** നവംബർ ഒന്നിന് സ്ക്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ നാദാപുരം മണ്ഡലം തല യോഗം ചേർന്നു. നാദാപുരം ബി.ആർ.സി ഹാളിൽ ചേർന്ന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് തലത്തിൽ മോണിറ്ററിങ്ങ് സമിതി രൂപീകരിക്കും. സ്ക്കുളുകൾ അണുനശീകരണം നടത്തി പരിസരം ഉൾപ്പെടെ ശുചീകരിക്കും. മാസ്ക്ക് , സാനിറ്ററയിസർ ഉറപ്പുവരുത്തും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും , കുടുംബശ്രീ, സന്നദ്ധ പ്രവർത്തകരുടെ സേവ വനം ഉറപ്പു വരുത്തും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാരായ കാട്ടാളി ബാബു, നസീമ കെട്ടാരം, എൻ.പത്മിനി, കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ. ഉമ, എം.സി.സുബെർ, കെ.ചന്ദ്രബാബു, ഡി.ഇ.ഒ വാസു സി.കെ., എ.ഇ.ഒ.മാരായ എസ്സ് വിനയരാജ്, പി.ബിന്ദു, മെഡിക്കൽ സൂപ്രണ്ട് മാരായ എം. ജമീല, എൻ. അനൂപ്, ബി.പി.ഒ. മനോജ്, ഫയർ, പോലീസ്, ആർ.ടി.ഒ. ഉദ്യോഗസ്ഥർ പങ്കെടുത്തു. പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ ചേരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/5890/schools-open-the-nadapuram-constituency-head-meeting-was-convened-to-assess-the-preparations)