വളയം : വളയം ഗവ: ഹയർസെക്കൻററി സ്കൂൾ സ്റ്റാഫ് ലൈബ്രറി ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരനും കവിയുമായ ഡോ.സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് പി.കെ സുമ അധ്യക്ഷയായി. പ്രിൻസിപ്പാൾ സി.കെ. ഖാലിദ്, സ്റ്റാഫ് സെക്രട്ടറി പി. രഞ്ജിത്ത് കുമാർ, എം.എം മുഹമ്മദലി , നയിം, അബ്ദുൾ ഗഫൂർ, പി. ഹ രീഷ്, പ്രദീപ്കുമാർ വി.പി, റംല ടീച്ചർ,പി.പി. സജിലേഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.
മൂസാ വാണിമേൽ ഇസ്ലാമിക് ചെയർ ഉദ്ഘാടനം ചെയ്തു
നാദാപുരം : പണ്ഡിതനും പ്രാസംഗികനും കലാസാഹിത്യ പ്രവർത്തകനുമായ മൂസാ വാണിമേലിന്റെ നാമധേയത്തിൽ ഇസ്ലാമിക് ചെയർ ഉദ്ഘാടനം ചെയ്തു.
ജാമിയ അൽ ഫുർഖാൻ ക്യാംപസിൽ കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
അൽ ഫുർഖാൻ അറബി കോളേജിൽ പുതുതായി സംവിധാനം ചെയ്ത ഓഡിയോ വിഷ്വൽ സെമിനാർ ഹാൾ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് സി കെ പോക്കർ അധ്യക്ഷനായിരുന്നു. മൂസാ വാണിമേൽ ജീവിതവും സന്ദേശവും എന്ന വിഷയത്തിൽ ജാഫർ വാണിമേൽ പ്രഭാഷണം നടത്തി.
സഈദ് തളിയിൽ , എൻജിനീയർ വി സൂപ്പി, കെ പി കുഞ്ഞമ്മദ് , സലഫി പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ സലാം, വടക്കയിൽ മുഹമ്മദ്, എർ അബ്ദുള്ള, മുഹമ്മദ് ഇഖ്ബാൽ കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Valayam Govt: Higher Secondary School Staff Library started