നാദാപുരം : ലോക മുലയൂട്ടൽ വാരാചരണ ത്തോടനുബന്ധിച്ച് നാദാപുരം താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലും നാദാപുരം ഗ്രാമപഞ്ചായത്തിലും കല്ലാച്ചി വിംസ് ആശുപത്രിയിലും ബോധവൽക്കരണ ക്ലാസുകളും പ്രതിജ്ഞയും നടത്തി.
താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോക്ടർ ജമീല.എം, ഡോക്ടർ ഹാരിസ് എൻ.കെ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ലാബ് ടെക്നിഷ്യൻ അജിത് കുമാർ. വി, എന്നിവരും ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ മെമ്പർ വി.എ.സി. മസ്ബൂബ, സെക്രട്ടറി ഷാഹുൽ ഹമീദ്, എച്ച്.ഐ സതീഷ് ബാബു പി.കെ, എന്നിവരും മിംസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോക്ടർ ഹീറാ ബാനു എന്നിവരും നേതൃത്വം നൽകി.
കരിനിയമങ്ങൾ നടപ്പിലാക്കുവാൻ ഇടതു സർക്കാർ വ്യഗ്രത കാണിക്കുന്നു: ഐഎൻ ടിയുസി
നാദാപുരം : കേന്ദ്ര സർക്കാരിന്റെ കരിനിയമങ്ങൾ നടപ്പിലാക്കുവാൻ കേരള സർക്കാർ വ്യഗ്രത കാണിക്കുന്നു എന്ന് കെപിസിസി നിർവാഹ സമിതി അംഗം സിവി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ആരോപിച്ചു.
ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വൈകിപ്പിക്കുകയും പകരം താത്കാലിക നിയമനങ്ങൾ നൽകി സ്വന്തക്കാരെ തിരുകി കയറ്റി തൊഴിലാളികളെ വഞ്ചിക്കുകയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.
നാദാപുരം മേഖല മോട്ടോർ തൊഴിലാളി ഐഎൻ ടി യുസി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെടികെ അശോകൻ, എംസി രവി, ഉമേഷ് പെരുവങ്കര എന്നിവർ സംസാരിച്ചു.
Sweetened milk; Breastfeeding Week of Nadapuram Taluk Hospital