---
title: "ജൈവ പ്രതിരോധം; മഞ്ഞപ്പള്ളി മൈതാനത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും"
english_title: "biological resistance; Mass gathering will be organized at Manjapalli Maidan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60046/biological-resistance-mass-gathering-will-be-organized-at-manjapalli-maidan"
published_at: "2022-08-07T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef351fb0f7d_bahujana_kuttayma_nadapuram.jpg"
keywords: []
---

# ജൈവ പ്രതിരോധം; മഞ്ഞപ്പള്ളി മൈതാനത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും

> **Lead Summary:** **നാദാപുരം: **പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടുകിടക്കുന്ന കോടികൾ വിലവരുന്ന ഭൂമി പൊതു സ്വത്താക്കി മാറ്റാൻ ജനകീയ ഇടപെടൽ . വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെ നേതൃത്വത്തിൽ ഭൂമി സംരക്ഷണ സമിതി പ്രവർത്തനങ്ങൾ ഊർജിതമാക്കി.

## Article Content

**നാദാപുരം: **പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടുകിടക്കുന്ന കോടികൾ വിലവരുന്ന ഭൂമി പൊതു സ്വത്താക്കി മാറ്റാൻ ജനകീയ ഇടപെടൽ . വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെ നേതൃത്വത്തിൽ ഭൂമി സംരക്ഷണ സമിതി പ്രവർത്തനങ്ങൾ ഊർജിതമാക്കി.

വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലെ മഞ്ഞപ്പള്ളി മൈതാനം സംരക്ഷിക്കാൻ ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിലും തീരുമാനം. മൂന്നര ഏക്കർ വിസ്തീർണമുള്ള പൊതുസ്ഥലം കൈവശപ്പെടുത്താൻ ചില സ്വകാര്യ വ്യക്തികളും ഭൂമാഫിയയും നടത്തുന്ന ശ്രമം തടയാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.

ജനങ്ങളെ അണിനിരത്താനും നിയമ നടപടികൾ സ്വീകരിക്കാനും സ്ഥലം റവന്യു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു മന്ത്രി തുടങ്ങിയവരെ കാണാനും 25നു മുമ്പ് മഞ്ഞപ്പള്ളി മൈതാനത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായി.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ആരംഭിക്കുന്ന ജൈവകൃഷി പദ്ധതിയുടെ പ്രഖ്യാപനവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ് അധ്യക്ഷനായി.

രാഷ്ട്രീയ പാർടി നേതാക്കളായ പി പി ചാത്തു, കെ ചന്ദ്രൻ, സി വി കുഞ്ഞബ്ദുള്ള, സി എച്ച് ശങ്കരൻ, ഗോവിന്ദൻ നെല്ലിയുള്ളതിൽ, എം ദിവാകരൻ, എ കെ രവീന്ദ്രൻ, കെ വിനോദൻ, സംരക്ഷണ സമിതി ഭാരവാഹികളായ കെ പി കുമാരൻ, പി പി അനൂപ്, പി കുമാരൻ, സുനിൽ കാവുന്തറ എന്നിവർ സംസാരിച്ചു.

**

**

നാദാപുരം :** പഞ്ചായത്തിലെ കല്ലാച്ചി ടൗണിൽ പ്രവർത്തിക്കുന്ന ത്രിഷ്ന ഫൂട്ട് വെയർ എന്ന സ്ഥാപനത്തിനെതിരെ ഉപയോഗശൂന്യമായ ചെരിപ്പുകൾ റോഡരികിൽ അലക്ഷ്യമായി നിക്ഷേപിച്ചതിന് സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും 1000/ രൂപ പിഴ ഈടാക്കുകയും ചെയ്തു .

ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബുവിന്റെ ഫീൽഡ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ആണ് പിഴ ചുമത്തിയത് , തുക ഉടമ പഞ്ചായത്തിൽ അടച്ചു .

പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന മുഖേന അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് നിലവിൽ പഞ്ചായത്ത് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മുഴുവൻ സ്ഥാപനങ്ങളും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറേണ്ടതാണെന്നും അല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

വ്യപാര സ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നതിന് കല്ലാച്ചി ടൌൺ ,പഞ്ചായത്ത് ഓഫീസ്‌ പരിസരം എന്നിവിടങ്ങളിൽ രണ്ട് പുതിയ മിനി മെറ്റിരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (MCF ) അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60046/biological-resistance-mass-gathering-will-be-organized-at-manjapalli-maidan)