അനസ്സിന് അപായമില്ല; അഭയം കൊടുത്തതാകാമെന്ന നിഗമനത്തിൽ പോലീസ്

അനസ്സിന് അപായമില്ല; അഭയം കൊടുത്തതാകാമെന്ന നിഗമനത്തിൽ പോലീസ്
Aug 8, 2022 12:02 PM | By Anjana Shaji

നാദാപുരം : ഗൾഫ് നാടുകളിൽ നിന്ന് സ്വർണം കടത്തുന്നതും കടത്തിയ സ്വർണവുമായി വഞ്ചിച്ച് മുങ്ങുന്നതും പതിവാകുന്നു. സ്വർണ കടത്ത് സംഘങ്ങളുടെ കെണിയിൽപെടന്നത് നിരവധി യുവാക്കൾ.

നാദാപുരത്ത് നിന്ന് കാണാതായ അനസിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ചില കേന്ദ്രങ്ങൾ അഭയംകൊടുത്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ഭാര്യയും കുട്ടിയും ബന്ധുവും കാണാതായ യുവാവിന്റെ കൂടെയുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നാഴ്ചമുമ്പ് ഖത്തറിൽനിന്ന് വന്ന മകനെനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെവന്നതോടെ മാതാവ് നൽകിയ പരാതിയിൽ നാദാപുരം പോലീസ് ഇന്നലെ കേസെടുത്തിരുന്നു.

ചക്കരക്കണ്ടിയിൽ അനസ് (26)നെ ജൂലായ് 20-ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയശേഷം കാണാതായെന്നാണ് പരാതി. ഇയ്യങ്കോട് കാപ്പാരോട്ട് മുക്ക് മഠത്തിൽ സുലൈഖയുടെ പരാതിയിലാണ് കേസെടുത്തത്.

അഞ്ചുമാസംമുമ്പാണ് അനസ് ഖത്തറിലേക്ക് ജോലിക്കായി പോയത്. വിമാനമിറങ്ങിയതിനുശേഷം മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്.

നേരത്തേ നാദാപുരം ടൗണിനടുത്തെ ചാലപ്പുറത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട് വിറ്റതിനെത്തുടർന്ന് ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം. വാണിമേൽ ഭാഗത്തുനിന്നാണ് അനസ് കല്യാണംകഴിച്ചത്.

യുവാവിനെ കാണാതായതിനെത്തുടർന്ന് വാണിമേൽ, ചാലപ്പുറം, ഇയ്യങ്കോട് ഭാഗത്തെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു. യുവാവുമായി നേരത്തേ ബന്ധമുള്ളവരെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

ഖത്തറിലേക്ക്‌ പോകുന്നതിനുമുമ്പുള്ള യുവാവിന്റെ പ്രവർത്തനങ്ങളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്. പേരാമ്പ്ര സ്വർണക്കടത്ത് കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സ്വർണ ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ കാണാതായതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. കൊടുവള്ളി, മലപ്പുറം ഭാഗത്തുനിന്നുള്ള ചില സംഘങ്ങൾ ഇയാളെതേടി ഇയ്യങ്കോട് വാണിമേൽ ഭാഗത്തെത്തിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ചു; അബ്ദുള്ളയ്ക്ക് ജനകീയ വരവേൽപ്പ് നൽകാനൊരുങ്ങി ജന്മനാട്

നാദാപുരം : രാജ്യത്തിൻ്റെ അഭിമാനമായി മാറിയ അബ്ദുള്ള അബൂബക്കറിന്റെ പിതാവ് അബൂബക്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.

നാടിനെ വാനോളം ഉയർത്തിയ അബ്ദുള്ളയ്ക്ക് ജനകീയ വരവേൽപ്പ് നൽകാനൊരുങ്ങി ജന്മനാട് . കോമൺവെൽത്ത് ഗെയിംസിലെ അബ്ദുള്ള അബൂബക്കറിന്റെ വെള്ളിമെഡൽ നേട്ടത്തിൽ അഭിനന്ദനപ്രവാഹം.

ഇ.കെ വിജയൻ എം എൽ എ നേരിട്ട് വീട്ടിലെത്തി മാതാപിതാക്കളുമായി സന്തോഷം പങ്കുവെച്ചു. കെ. മുരളീധരൻ എം.പി., കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, മുനവ്വറലി ശിഹാബ് തങ്ങൾ, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരും വീട്ടുകാരെ അഭിനന്ദനമറിയിച്ചു.


ഇ.കെ. വിജയൻ എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരം, രാഷ്ട്രീയപാർട്ടി നേതാക്കളായ അബ്ദുള്ള വയലോളി, മോഹനൻ പാറക്കടവ്, പി. ദാമു, എം.എ. ലത്തീഫ് തുടങ്ങിയവർ അബ്ദുള്ളയുടെ വീട് സന്ദർശിച്ച് സന്തോഷം പങ്കിട്ടു. ‌

ജന്മനാടും അബ്ദുള്ളയുടെ വിജയം ആഘോഷമാക്കിമാറ്റി. മത്സരത്തിന് ഗ്രൗണ്ടിലിറങ്ങുന്നതിന് ആഴ്ചകൾക്കുമുമ്പുതന്നെ സാമൂഹികമാധ്യമങ്ങളിലും മറ്റും അബ്ദുള്ളയ്ക്ക് വിജയാശംസയറിയിച്ച് നാടൊന്നാകെ പിന്തുണയേകിയിരുന്നു.

ട്രിപ്പിൾ ജമ്പിൽ മികച്ച നേട്ടം കൊയ്ത് തിരിച്ചെത്തുന്ന അബ്ദുള്ളയ്ക്ക് ജനകീയവരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് നാട്. കോമൺ വെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ അബ്ദുള്ള അബൂബക്കറിന്റെ ചരിത്രനേട്ടത്തിൽ ആഹ്ലാദം പങ്കിട്ട് നാദാപുരത്തെ രണ്ട് സ്കൂളുകൾ.

വാണിമേൽ എം.യു.പി., പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർഥികളുമാണ് അബ്ദുള്ളയുടെ ചരിത്രനേട്ടത്തിൽ അളവറ്റ് സന്തോഷിക്കുന്നത്.

വാണിമേൽ എം.യു.പി. സ്കൂളിലെ പഠനകാലത്തിലാണ്‌ കായികലോകത്തേക്കുള്ള തന്റെ താത്പര്യം വർധിച്ചതെന്ന് അബ്ദുള്ള അബൂബക്കർ നേരത്തെ വ്യക്തമാക്കിരുന്നു.

സ്കൂളിലെ കായികാധ്യാപകനായ കവൂർ അലിയാണ് തന്നെ സ്പോർട്‌സിലേക്ക് കൈപിടിച്ചുയർത്തിയതെന്ന് അബൂബക്കർ പറഞ്ഞു. 100 മീറ്റർ ഓട്ടത്തിലാണ് ആദ്യം പങ്കെടുത്തത്.

ജില്ലാതലത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലാണ് എട്ടാംക്ലാസ് പഠനം. സ്പോർട്‌സിൽ ശ്രദ്ധയൂന്നാനായി പത്താംക്ലാസ് പഠനം പാലക്കാട് കല്ലടി സ്കൂളിലേക്കു മാറ്റി. അവിടെനിന്ന്‌ ട്രിപ്പിൾ ജമ്പിലേക്ക് തിരിഞ്ഞു. 96 ശതമാനം മാർക്കോടെ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് ബി.എ.യ്ക്ക് ചേർന്നു.


ചരിത്രനേട്ടത്തിൽ തങ്ങളുടെ പങ്കുവഹിക്കാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് വാണിമേൽ എം.യു.പി. സ്കൂൾ, പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ അധികൃതർ.

ചരിത്രനേട്ടംവരിച്ച പൂർവവിദ്യാർഥിക്ക് അനുമോദനമറിയിച്ച് സാമൂഹികമാധ്യമങ്ങളിൽ സ്കൂളിന്റെ പോസ്റ്ററുകൾ നിറഞ്ഞിട്ടുണ്ട്.

ചരിത്രമുഹൂർത്തം കുറിച്ച പൂർവവിദ്യാർഥിക്ക് ചരിത്രസ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.

There is no harm in Anas; The police concluded that he might have been given shelter

Next TV

Related Stories
ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

Oct 1, 2022 09:48 PM

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ...

Read More >>
അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 09:32 PM

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

Oct 1, 2022 07:17 PM

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു...

Read More >>
കൗ ഫാമും  മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

Oct 1, 2022 07:03 PM

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി...

Read More >>
ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

Oct 1, 2022 06:49 PM

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം...

Read More >>
മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 06:41 PM

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക് ...

Read More >>
Top Stories


News Roundup