പുറമേരിയിലെ മാലിന്യനിക്ഷേപം; പഞ്ചായത്തും ആരോഗ്യവിഭാഗവും നടപടികളാരംഭിച്ചു

പുറമേരിയിലെ മാലിന്യനിക്ഷേപം; പഞ്ചായത്തും ആരോഗ്യവിഭാഗവും നടപടികളാരംഭിച്ചു
Aug 8, 2022 07:44 PM | By Anjana Shaji

പുറമേരി : പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ നിടിയ പാറയിലെ മാലിന്യ നിക്ഷേപം, പഞ്ചായത്തും ആരോഗ്യവിഭാഗവും നടപടികളാരംഭിച്ചു.

സ്ഥലം ഉടമയിൽ ഒരാളായ ദിനേശൻ.ഒ.ടി,വിവിധ മാലിന്യങ്ങൾ പാറക്കുളത്തിൽ നിക്ഷേപിച്ച് പരിസരവാസികൾക്ക് പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന പ്രവൃത്തി നടത്തുന്നു എന്ന സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു ആരോഗ്യ- പഞ്ചായത്ത് വകുപ്പുകളുടെ നടപടി.

കഴിഞ്ഞദിവസം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന സ്ഥല പരിശോധനയിൽ നിലവിലുള്ള സാഹചര്യം പകർച്ചവ്യാധി ഉണ്ടാക്കുന്ന തരത്തിൽ ആണെന്ന് ബോധ്യപ്പെട്ടിരുന്നു.


സ്ഥലം ഉടമയായ ദിനേശിനെ കാണാൻ ഉദ്യോഗസ്ഥസംഘം ശ്രമിച്ചെങ്കിലും കാണാതായതോടെ നിയമ പ്രകാരമുള്ള നോട്ടീസ് ദിനേശന്റെ വീട്ടുപടിക്കൽ പതിക്കുകയായിരുന്നു.

വിവിധ സ്ഥലങ്ങളിൽ നിന്നും പഴകിയ പ്ലാസ്റ്റിക് സഞ്ചികൾ, പഴയ കുപ്പികൾ, തൊണ്ടുകൾ, ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ്, തെങ്ങിൻ കുറ്റികൾ എന്നിവ പാറക്കുളത്തിൽ നിക്ഷേപിച്ചതായി ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.

ഇത്തരം മാലിന്യങ്ങൾ ലോറികളിൽ ആക്കിയും മറ്റും രാത്രികാലങ്ങളിലുമാ ണ് പാറക്കുളത്തിൽ നിക്ഷേപിക്കുന്നതെന്നും മാലിന്യത്തിന് ചാക്കിനു തുക ഈടാക്കിയാണ് പാറ കുളത്തിലേക്ക് കൊണ്ടുവരുന്നതെന്നും പരിസരവാസികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

36 മണിക്കൂറിനുള്ളിൽ മാലിന്യം ശാസ്ത്രീയമായി നീക്കി സംസ്കരിച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ ഉത്തരവിട്ടത്.


പരിശോധനക്കും നോട്ടീസ് പതിക്കലിനും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ ജിതേഷ് സി.കെ, പ്രകാശൻ എ. കെ, അരുൺ രാജ്.യു .പി, എന്നിവർ നേതൃത്വം നൽകി.

മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നവർക്കെതിരെയും പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.രാമചന്ദ്രനും, പുറമേരി ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ പ്രദോഷ് കുമാറും അറിയിച്ചു.

Outdoor waste disposal; The panchayath and the health department have started action

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories